Advertisment

ട്രാഫിക് പരിശോധനയ്ക്കിടെ സഹോദരന്റെ വാഹനമിടിച്ച് പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം ! അപകടം പോലീസുകാരായ സഹോദരങ്ങള്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നതിനിടെ

author-image
nidheesh kumar
New Update

publive-image

Advertisment

നോര്‍ത്ത് കരോലിന: പോലീസുകാരായ സഹോദരങ്ങള്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ സഹോദരന്‍റെ വാഹനമിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. നോര്‍ത്ത് കരോലിനായില്‍ തിങ്കളാഴ്ച രാത്രിയാണ് തികച്ചും ദാരുണമായ മരണം നടന്നത്. പതിനഞ്ചു വര്‍ഷമായി നോര്‍ത്ത് കരോലിനാ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രൂപ്പറായി ജോലി ചെയ്യുകയായിരുന്ന ജോണ്‍ ഹോര്‍ട്ടനാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു.

ട്രാഫിക് പരിശോധന നടത്തുകയായിരുന്നു ജോണ്‍ ഹോര്‍ട്ടന്‍. ഒരു കാര്‍ ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടെ അവിടേക്കെത്തിയ ജോണ്‍ ഹോര്‍ട്ടറുടെ സഹോദരന്‍ ജെയിംസ് ഹോര്‍ട്ടറുടെ വാഹനം അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പോലീസില്‍ ട്രൂപ്പര്‍ തന്നെയായ ജെയിംസ് ഹോര്‍ട്ടന്‍ ട്രാഫിക് പരിശോധനയില്‍ സഹോദരന്‍ സഹായിക്കുന്നതിനായാണ് സംഭവ സ്ഥലത്തെത്തിയത്.

എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നിര്‍ത്തിയിട്ടിരുന്ന ജോണ്‍ ഹോര്‍ട്ടന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജോണ്‍ ഹോര്‍ട്ടനും അദ്ദേഹത്തിന്റെ ഡ്രൈവറും തല്‍ക്ഷണം മരിച്ചു. സൗത്ത് കരോലിനായില്‍ നിന്നുള്ള ലൂക്ക് ബെക്ക് എന്ന 26കാരനാണ് മരണപ്പെട്ട ജോണ്‍ ഹോര്‍ട്ടന്റെ ഡ്രൈവര്‍. ജോണ്‍ഹോര്‍ട്ടന്റെ ആകസ്മിക നിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍ അനുശോചിച്ചു.

Advertisment