Advertisment

ഗെയിമിനിടെ മഞ്ഞില്‍ വീണ് അപകടം; ടീമംഗങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഹൈസ്‌കൂള്‍ ഹോക്കി പ്ലെയറായ വിദ്യാര്‍ത്ഥി മരണപ്പെട്ടു

author-image
nidheesh kumar
New Update

publive-image

Advertisment

കണക്റ്റിക്കട്ട്: ഹൈസ്‌കൂള്‍ ഹോക്കി പ്ലെയറായ വിദ്യാര്‍ത്ഥി ഗെയിമിനിടെ നടന്ന അപകടത്തെത്തുടര്‍ന്ന് മരണപ്പെട്ടു. കണക്റ്റിക്കട്ടില്‍ വെച്ച് ഒരു ഗെയിമിനിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ മഞ്ഞുപാളിയില്‍ വീണതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. മഞ്ഞില്‍ വീണ വിദ്യാര്‍ത്ഥിയുടെ ദേഹത്തേക്ക് മറ്റൊരു വിദ്യാര്‍ത്ഥി നിയന്ത്രണം നഷ്ടപ്പെട്ട് വന്നു വീഴുകയായിരുന്നു.

പ്രൈവറ്റ് സ്‌കൂളുകള്‍ തമ്മിലുള്ള ഹോക്കി മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഗ്രീന്‍വിച്ചിലെ ഓള്‍-ബോയ്സ് കോളേജ് പ്രെപ്പ് സ്‌കൂളായ ബ്രണ്‍സ്വിക്ക് സ്‌കൂളും ന്യൂ കാനാനിലെ കോ-എഡ് പ്രൈവറ്റ് സ്‌കൂളായ സെന്റ് ലൂക്ക് സ്‌കൂളും തമ്മിലുള്ള മത്സരത്തിനിടെ വ്യാഴാഴ്ച വൈകുന്നേരം ഗ്രീന്‍വിച്ചിലാണ് ദാരുണമായ സംഭവം നടന്നത്.

ഗെയിമിനിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ മഞ്ഞുപാളിയിലേക്ക് വീണു. ഒരാള്‍ മറിഞ്ഞുവീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയും തെന്നി ആദ്യം വീണയാളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വളരെ ശക്തമായാണ് ഇരുവരും തമ്മില്‍ കൂട്ടിയിടിച്ചത്. കൂടുതല്‍ അപകടം പറ്റിയ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ഗ്രീന്‍വിച്ച് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും കുട്ടി പരുക്കുകളെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് ക്യാപ്റ്റന്‍ മാര്‍ക്ക് സുസെറെല്ല പറഞ്ഞു.

നടന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ദുരന്തമാണെന്ന് ബ്രണ്‍സ്വിക്ക് സ്‌കൂള്‍ ഹെഡ് തോമസ് ഫിലിപ്പ് ഗ്രീന്‍വിച്ച് ടൈമിനോട് പറഞ്ഞു. താന്‍ സെന്റ് ലൂക്ക്‌സ് സ്‌കൂള്‍ മേധാവി മാര്‍ക്ക് ഡേവിസുമായി കൂടിക്കാഴ്ച നടത്തിയെന്നും മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മാനസികമായും സാമ്പത്തികമായും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment