Advertisment

വനിതാ പോലീസ് ഓഫീസറെ വെടിവെച്ചുകൊന്ന പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍; കൊല്ലരുതെന്ന് യാചിച്ചിട്ടും കേള്‍ക്കാതെ ഓഫീസറുടെ തോക്ക് തട്ടിയെടുത്ത് വെടിവെച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: വനിതാ പോലീസ് ഓഫീസറെ വെടിവെച്ചുകൊന്ന പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍. കഴിഞ്ഞയാഴ്ചയാണ് ഇല്ലിനോയിസിലെ ഒരു വനിതാ പോലീസ് ഓഫീസറെ ഡാരിയസ് സള്ളിവന്‍ എന്ന 25കാരന്‍ വെടിവെച്ചു കൊന്നത്. സാന്‍ഡ്രിയ ഹാരിസ് എന്ന 26കാരിയും ഇയാള്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കുചേര്‍ന്നിരുന്നു.

ജീവനു വേണ്ടി കേണപേക്ഷിച്ചിട്ടും അത് പരിഗണിക്കാതെ യാതൊരു ദയയും കാണിക്കാതെ പോലീസ് ഓഫീസറെ കൊന്നു കളഞ്ഞ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 29-ന് ഇല്ലിനോയിസിലെ ഒരു ഹോട്ടലില്‍ വെച്ചാണ് കൊലപാതകം നടന്നത്. പ്രതികളായ ഡാരിയസ് സള്ളിവനും സാന്‍ഡ്രിയ ഹാരിസും ഇവിടെ റൂമെടുത്തിരുന്നു.

പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സാന്‍ഡ്രിയയുടെ കാറിനകത്ത് നിന്നും നായ നിര്‍ത്താതെ കുരയ്ക്കുന്നുവന്ന ഹോട്ടല്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് വനിതാ പോലീസ് ഓഫീസറായ മര്‍ലിന്‍ റിറ്റ്മാനികും സഹപ്രവര്‍ത്തകന്‍ ടൈലര്‍ ബെയ്ലിക്കും ഹോട്ടലിലെത്തിയത്. പോലീസ് ഡോറില്‍ തട്ടി വിളിച്ചെങ്കിലും പതിനഞ്ച് മിനുട്ടോളം സമയം സള്ളിവനും സാന്‍ഡ്രിയയും വാതില്‍ തുറക്കാന്‍ തയ്യാറായില്ല.

publive-image

പിന്നീട് വാതില്‍ തുറന്ന് സാന്‍ഡ്രിയ മുറിയുടെ വാതിലടഞ്ഞ് നിന്ന് സള്ളിവനെ സംരക്ഷിക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത ഓഫീസര്‍ ടൈലര്‍ ബെയ്ക്കിനെ സള്ളിവന്‍ വെടിവെക്കുകയായിരുന്നു. ഇതോടെ പിന്തിരിഞ്ഞ മര്‍ലിനെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയും മര്‍ലിന്റെ തോക്ക് പിടിച്ചു വാങ്ങി ഓഫീസറെ വെടിവെക്കുകയുമായിരുന്നു. തന്നെ വെറുതെ വിടണമെന്ന് മര്‍ലിന്‍ യാചിച്ചുവെങ്കിലും സള്ളിവന്‍ ഇത് കേള്‍ക്കാന്‍ തയ്യാറായില്ല.

ഈ സംഭവങ്ങളെല്ലാം പോലീസ് ഓഫീസറുടെ ബോഡി ക്യാമറയില്‍ പതിഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഹാരിസിന്റെ രണ്ട് കുട്ടികള്‍ ഹോട്ടല്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസുകാരെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സള്ളിവനേയും സാന്‍ഡ്രിയയേയും പോലീസ് പിന്നീട് പിടികൂടി.

Advertisment