Advertisment

ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ക്ക് ബീജം ദാനം ചെയ്ത വ്യക്തി താനാണെന്ന് യുകെയില്‍ നിന്നുള്ള 66കാരന്‍ ! നിലവില്‍ 138 കുട്ടികളുണ്ട് !

author-image
nidheesh kumar
New Update

publive-image

Advertisment

ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ക്ക് ബീജം ദാനം ചെയ്ത വ്യക്തി താനാണെന്ന അവകാശ വാദവുമായി യുകെയില്‍ നിന്നുള്ള വിരമിച്ച ഗണിത അധ്യാപകന്‍. 66 കാരനായ ക്ലൈവ് ജോണ്‍സാണ് അവകാശ വാദം നടത്തുന്നത്. നിലവില്‍ തനിക്ക് 129 കുട്ടികളുണ്ടെന്ന് ജോണ്‍സ് പറയുന്നു. ഇനി ഒന്‍പത് കുട്ടികള്‍ കൂടി ജനിക്കാനിരിക്കുന്നു. അങ്ങനെ മൊത്തം 138 കുട്ടികളുടെ പിതാവാണ് താനെന്ന് ജോണ്‍സ് പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെയാണ് താന്‍ ബീജദാനം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയതെന്ന് ജോണ്‍സ് പറഞ്ഞു. കുട്ടികളില്ലാതെ വിഷിമിക്കുന്ന പലരും ജോണ്‍സിനെ കോണ്‍ടാക്ട്  ചെയ്ത് ബീജം കലക്ട് ചെയ്യുകയായിരുന്നു. സൗജന്യമായാണ് ജോണ്‍സ് ബീജദാനം നടത്തുന്നത്. ബീജം ലഭ്യമാക്കുന്ന നിരവധി ക്ലിനിക്കുകളേയും കച്ചവടക്കാരേയുംകുറിച്ച് തനിക്കറിയാമെന്നും എന്നാല്‍ അവരെല്ലാം ഉയര്‍ന്ന വിലയീടാക്കിയാണ് ബീജം നല്‍കുന്നതെന്നും ജോണ്‍സ് പറഞ്ഞു.

58 -ാം വയസ്സ് മുതലാണ് ജോണ്‍സ് ബീജം നല്‍കിത്തുടങ്ങിയത്. ഇനിയും കുറച്ച് വര്‍ഷങ്ങള്‍ കൂടി ഇതുപോലെ നല്‍കും. ഇപ്പോള്‍ 139 കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇതൊരു 150 കുട്ടികള്‍ വരെ ആകുമെന്നാണ് കരുതുന്നത്. ഔദ്യോഗിക ദാതാവാകാന്‍ കഴിയാത്തതിനാലാണ് കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ഫേസ്ബുക്ക് തിരഞ്ഞെടുത്തതെന്ന് ജോണ്‍സ് ഡെര്‍ബിഷയര്‍ ലൈവിനോട് പറഞ്ഞു. യുകെയില്‍, ബീജ ബാങ്കുകളില്‍ ബീജം ദാനം ചെയ്യാനുള്ള ഉയര്‍ന്ന പ്രായപരിധി 45 ആണ്.

തന്നെ സംബന്ധിച്ചിടത്തോളം കുട്ടികള്‍ വളരെ പ്രധാനമാണെന്ന് ജോണ്‍സ് പറഞ്ഞു. വിവാഹിതനായ ജോണ്‍സിന് സ്വന്തമായി മൂന്ന് കുട്ടികളാണുള്ളത്. കുട്ടികളില്ലാത്ത പലരുടേയും ദുരവസ്ഥ പത്രങ്ങളില്‍ വായിച്ചു. അതിനു ശേഷമാണ് ബീജം ദാനം ചെയ്യാനുള്ള തീരുമാനമെടുത്തത്. പിന്നീട് ഫെയ്‌സ്ബുക്ക് വഴി ഇക്കാര്യമറിയിച്ചു. അതിനു ശേഷം പലരും തന്നെ സമീപിച്ചുവെന്നും ജോണ്‍സ് പറഞ്ഞു.

തനിക്ക് ലഭിക്കുന്ന സന്ദേശങ്ങളും വളരെ സന്തോഷമുള്ള അമ്മമാരോടൊപ്പമുള്ള കുഞ്ഞുങ്ങളുടെ ഫോട്ടോകളും കണ്ടാല്‍ ആളുകള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നു. അത് നല്‍കുന്ന സന്തോഷം ഞാന്‍ അനുഭവിക്കുന്നു. ഒരിക്കല്‍ എനിക്ക് ഒരു മുത്തശ്ശി അവരുടെ മകള്‍ക്ക് ബീജം ദാനം നല്‍കിയതിന് നന്ദി പറഞ്ഞുകൊണ്ട് സന്ദേശം അയച്ചിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജോണ്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുകെയിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയുടെ നിയമങ്ങള്‍ അനുസരിച്ച്, എല്ലാ ബീജ ദാതാക്കളും ലൈസന്‍സുള്ള ക്ലിനിക്കുകളില്‍ ചികിത്സിക്കണം.

യുകെ ഫെര്‍ട്ടിലിറ്റി ചികിത്സയുടെയും ഗവേഷണത്തിന്റെയും റെഗുലേറ്റര്‍ എന്ന നിലയില്‍, ബീജദാനത്തിന് ആളുകള്‍ സ്വന്തം ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ തങ്ങള്‍ക്ക് അധികാരമില്ല, എന്നാല്‍ മികച്ച തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് ആവശ്യമായ വിവരങ്ങളും ഉപദേശങ്ങളും ലഭിക്കാന്‍ അവരെ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അതുകൊണ്ടാണ് ഞങ്ങള്‍ എപ്പോഴും ദാതാക്കളെ ലൈസന്‍സുള്ള യുകെ ക്ലിനിക്കില്‍ ചികിത്സിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്,' ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയുടെ വക്താവിനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment