Advertisment

യുകെയില്‍ ബലാത്സംഗക്കേസിലെ പ്രതി യുവതിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് പോലീസ്

author-image
nidheesh kumar
New Update

publive-image

Advertisment

നിരവധി ബലാത്സംഗക്കേസുകളില്‍ പ്രതിയായ നാല്‍പതുകാരന്‍ യുവതിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് പോലീസ്. യുകെ ലീഡ്സില്‍ നാല്‍പതുകാരനായ ഓസ്റ്റിന്‍ ഒസയാന്‍ഡേയാണ് 24 വയസ്സുള്ള യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതി ടാക്‌സി കാത്തിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ലീഡ്സിലെ ഇരുണ്ട തെരുവുകളില്‍ ചുറ്റി നടക്കുന്ന ഓസ്റ്റിന്‍ ചുറ്റി നടക്കുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു.

അല്‍പ്പനേരം കറങ്ങി നടക്കുന്ന ഓസ്റ്റിന്‍ യുവതി തനിച്ച് നില്‍ക്കുന്നത് കണ്ടതോടെ അവളുടെ സമീപത്തേക്കെത്തി. അല്‍പ്പനേരം യുവതിയോട് സംസാരിച്ചു നിന്ന ഓസ്റ്റിന്‍ തൊട്ടടുത്ത നിമിഷം യുവതിയെ കടന്നു പിടിക്കുകയും പിന്നീട് സ്ഥലത്ത് നിന്ന് കടത്തിക്കൊണ്ടുപോവുകയുമായിരുന്നു. യുവതി കുതറുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇതെല്ലാം വിഫലമാകുകയായിരുന്നു.

ഇതിനു ശേഷം യുവതിയെ മറ്റൊരു സ്ഥലത്തേക്ക് എത്തിച്ച ഓസ്റ്റിന്‍ യുവതിയെ പീഡനത്തിനിരയാക്കുകയും ചെയ്തു. ഈ കേസില്‍ യുവതിയുടെ പരാതിയില്‍ ഇയാള്‍ അറസ്റ്റിലായെങ്കിലും ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് ലീഡ്സ് ക്രൗണ്‍ കോടതിയില്‍ ബലാത്സംഗക്കേസില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

2021 സെപ്തംബര്‍ പത്തിന് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു.

Advertisment