Advertisment

ഹ്യൂസ്റ്റണില്‍ സ്വന്തം കുട്ടികളെ പരിപാലിക്കാത്ത രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്; കുട്ടികളെ കണ്ടെത്തിയത് മേലാകെ ചെളിയും പേനും നിറഞ്ഞ നിലയില്‍; ഒരു വയസ്സുകാരന്‍ സ്വന്തം മലം ഭക്ഷിച്ചു !

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഹ്യൂസ്റ്റണ്‍: സ്വന്തം കുട്ടികളെ സംരക്ഷിക്കാതെ അലഞ്ഞുതിരിയാനനുവദിച്ച രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആറ് കുട്ടികളെയാണ് മാതാപിതാക്കള്‍ സംരക്ഷിക്കാതെ കൃത്യമായ ഭക്ഷണം ലഭിക്കാതെ ചെളിയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അമ്മമാരായ ഹ്യൂസ്റ്റണിലെ റിസി പാഡില്ല ഹെര്‍ണാണ്ടസ് എന്ന 28കാരിയേയും യൂറസ് മോളിന എന്ന 34കാരിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ കൃത്യമായ സംരക്ഷിക്കാതെ, അവരുടെ ആരോഗ്യ സ്ഥിതി അപകടത്തിലാക്കിയതിനാണ് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് യുവതികളും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇവര്‍ ബന്ധുക്കളാണോ അതോ സുഹൃത്തുക്കളാണോ എന്നത് സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടി പറമ്പിലെ കുളത്തിനു സമീപത്ത് അലഞ്ഞുതിരിയുന്നത് കണ്ട് പരിസരവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോള്‍ പത്ത് വയസ്സില്‍ താഴെയുള്ള ആറ് കുട്ടികള്‍ വീട്ടിലുള്ളതായി കണ്ടെത്തി. കുട്ടികളുടെ മണ്ണും ചെളിയും പുതഞ്ഞ അവസ്ഥയിലായിരുന്നു. തലയില്‍ നിറയെ പേനരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്.

ഒരു വയസ്സുള്ള ഏറ്റവും ചെറിയ കുട്ടി മുഷിഞ്ഞ തൊട്ടിലില്‍ സ്വന്തം മലം ഭക്ഷിച്ച് കിടക്കുന്ന ദയനീയ കാഴ്ചയും പോലീസ് കണ്ടു. ഇതോടെ പോലീസ് കുട്ടികളുടെ അമ്മമാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

പോലീസ് എത്തുമ്പോള്‍ യുവതി വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് സ്ഥലത്തെത്തിയ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. .കുട്ടികളെ ചില്‍ഡ്രന്‍സ് പ്രൊട്ടക്റ്റീവ് സര്‍വീസസിന്റെ കസ്റ്റഡിയില്‍ വിട്ടു. യുവതികളിലൊരാള്‍ ഏഴുമാസം ഗര്‍ഭിണിയാണ്.

Advertisment