Advertisment

ഹൂസ്റ്റണില്‍ മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന അമ്മയെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തി യുവതി; മകള്‍ ഉറക്കം നടിച്ചു കിടന്നതാണെന്ന് പോലീസ്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഹൂസ്റ്റണ്‍: വീടിനുള്ളില്‍ മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ബ്രിട്ടണി ബ്രൗണ്‍ എന്ന 33കാരിയാണ് കേസില്‍ അറസ്റ്റിലായത്. ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ഫെബ്രുവരി അഞ്ച് ശനിയാഴ്ചയായിരുന്നു സംഭവം. ജാര്‍മീസ് സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് കൊലപാതകം നടന്നത്.

എറിക്ക ഹാള്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ എറിക്കയുടെ വീട്ടിലെത്തിയ ബ്രിട്ടണി മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എറിക്കയെ വെടിവെക്കുകയായിരുന്നു. നിരവധി തവണ വെടിയേറ്റാണ് എറീക്ക കൊല്ലപ്പെട്ടത്. പതിമൂന്നുകാരിയായ മകള്‍ക്കൊപ്പമാണ് എറീക്ക ഉറങ്ങിയിരുന്നത്. അതേസമയം വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴും പെണ്‍കുട്ടി കൊല്ലപ്പെട്ട അമ്മയ്‌ക്കൊപ്പം കിടക്കുകയായിരുന്നു.

പെണ്‍കുട്ടി മനപ്പൂര്‍വ്വം ഉറക്കം നടിച്ച് കിടന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. എറീക്ക നിരവധി തവണ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടും സമീപത്ത് കിടന്ന മകള്‍ക്ക് യാതൊരു പരുക്കും പറ്റാതിരുന്നതും സംശയത്തിനിടയാക്കിയിട്ടുണ്ട്. എറീക്കയും ബ്രിട്ടണിയും തമ്മില്‍ ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോ എന്നും എന്തിനാാണ് ബ്രിട്ടണി കൊതപാതകം നടത്തിയത് എന്നുമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.

കേസില്‍ അറസ്റ്റിലായ ബ്രിട്ടണി ഇതിനു മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്. മയക്കു മരുന്ന് കൈവശം വെക്കല്‍, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് തുടങ്ങിയ കേസുകളിലാണ് ഇതിനു മുന്‍പ് ഇവര്‍ പ്രതിയായിട്ടുള്ളത്. നിലവില്‍ അറസ്റ്റിലായ ബ്രിട്ടണിയെ കൊലപാതക കുറ്റം ചാര്‍ജ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിലടച്ചു. 200000 ഡോളര്‍ ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട്. ബ്രിട്ടണിയെ നാളെ ഫെബ്രുവരി എട്ട് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Advertisment