Advertisment

കള്ളക്കണക്കെഴുതി സ്‌കൂള്‍ ഫണ്ടില്‍ നിന്ന് തട്ടിയ പണം കാസിനോകളില്‍ ചൂത് കളിച്ച് ധൂര്‍ത്തടിച്ചു; ടോറന്‍സില്‍ കന്യാസ്ത്രീക്ക് ജയില്‍ ശിക്ഷ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കാലിഫോര്‍ണിയ: കത്തോലിക്ക സ്‌കൂള്‍ വക ഫണ്ടില്‍ നിന്ന് ലക്ഷങ്ങളുടെ തിരിമറി നടത്തിയ കന്യസ്ത്രീ പിടിയില്‍. ടോറന്‍സിലെ സെന്റ് ജെയിംസ് കത്തോലിക്ക സ്‌കൂളില്‍ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ മേരി മാര്‍ഗരറ്റ് ക്രൂപ്പറിനാണ് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ഏഴ് മുതല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

കാസിനോകളില്‍ പോയി ചൂതു കളിച്ചും മറ്റ പല രീതിയില്‍ ധൂര്‍ത്തടിച്ചുമാണ് കന്യാസ്ത്രീ പണം ചെലവഴിച്ചിരുന്നത്. കോണ്‍വെന്റിലും മറ്റുള്ളവരോടും ആശുപത്രിയില്‍ പോവുകയാണെന്ന് പറഞ്ഞാണ് കന്യാസ്ത്രീ പുറത്തിറങ്ങിയിരുന്നത്.

കൂട്ടാളികളായ മറ്റു ചില കന്യാസ്ത്രീകള്‍ക്കൊപ്പം ലാസ് വേഗാസിലും സതേണ്‍ കാലിഫോര്‍ണിയയിലുമുള്ള കാസിനോകളില്‍ പോയി ചൂത് കളിക്കുകയായിരുന്നു ഇവരുടെ പ്രധാന വിനോദം. ഈ രീതിയില്‍ ലക്ഷങ്ങളാണ് ഇവര്‍ നഷ്ടപ്പെടുത്തിയത്.

നീണ്ട 54 വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സിസ്റ്റര്‍ മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍. ടോറന്‍സിലെ സെന്റ് ജെയിംസ് കാത്തോലിക്ക് സ്‌കൂളില്‍ 28 വര്‍ഷമായി പ്രിന്‍സിപ്പലായിരുന്നു. സ്‌കൂള്‍ ഫണ്ടില്‍ നിന്ന് ലക്ഷങ്ങളുടെ തിരിമറിയാണ് ഇവര്‍ നടത്തിയിരുന്നത്.

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ ഫീസിന് പുറമേ മറ്റ് പല ആവശ്യങ്ങള്‍ പറഞ്ഞും പണം ഈടാക്കിയിരുന്നു. 2008 മുതല്‍ 2018 വരെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ധൂര്‍ത്തടിച്ചും നഷ്ടപ്പെടുത്തിയ ഭാരിച്ച തുക സ്‌കൂള്‍ ഫണ്ടില്‍ കള്ളക്കണക്കെഴുതി വകയിരുത്തുകയായിരുന്നു. പണം വെട്ടിച്ചതിന് നഷ്ടപരിഹാരമായി 825,338.57 ഡോളര്‍ കന്യാസ്ത്രീ നല്‍കേണ്ടി വരും. ഇപ്പോള്‍ എണ്‍പത് വയസസ്സാണ് കന്യാസ്ത്രീക്ക്.

Advertisment