Advertisment

നോര്‍ത്ത് കരോലിനയില്‍ തടവു പുള്ളികള്‍ ജയില്‍ ചാടി ഷോപ്പ് കൊള്ളയടിച്ചു, കാറും മോഷ്ടിച്ചു; രക്ഷപ്പെടുന്നതിനിടെ കാറിടിച്ച് തടവു പുള്ളികള്‍ കൊല്ലപ്പെട്ടു !

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ജയില്‍ ചാടിയ തടവു പുള്ളികള്‍ പോലീസ് പിന്തുടരുന്നതിനിടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 38 കാരനായ തോബിയാസ്, 45 കാരനായ സാരവര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി നാലിനാണ് സുള്ളിവാന്‍ കൗണ്ടി ജയിലില്‍ നിന്നും മൂന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. ജോണിഷെയ്ന്‍ ബ്രൗണ്‍ എന്ന അമ്പതുകാരനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ജയില്‍ ചാടിയ പ്രതികള്‍ ആദ്യം ഒരു ഷോപ്പില്‍ അതിക്രമിച്ചു കയറി തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇവിടെ നിന്നും പണവുമായി കടന്നു കളഞ്ഞു. അതിനു ശേഷം പുറത്തുണ്ടായിരുന്ന ഒരു കാറും പ്രതികള്‍ മോഷ്ടിച്ചു. ഇവരെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നതോടെ അതിവേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ തോബിയാസും സാരവറും കൊല്ലപ്പെട്ടെങ്കിലും ജോണി ഷെയ്ന്‍ ബ്രൗണ്‍ രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കൊലക്കേസ് പ്രതികളാണ് മൂന്നു പേരും.

സെല്ലിന്റെ എയര്‍വെന്റ് സിസ്റ്റത്തിലൂടെ റൂഫിലെത്തി അതിനു മുകളിലെ വെന്റിലൂടെ അതിസാഹസികമായാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ജയില്‍ ചാടിയ ശേഷം കവര്‍ച്ച നടത്തി ആവശ്യത്തിന് പണവുമായി രക്ഷപ്പെടുന്നതിനിടെ പോലീസ് പിന്തുടര്‍ന്നതോടെയാണ് അമിത വേഗതയില്‍ വാഹനമോടിച്ചത്.

നോര്‍ത്ത് കരോലിനായില്‍ പോലീസ് ചെയ്‌സിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു പ്രതികളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച രക്ഷപ്പെട്ട ഇവര്‍ ശനിയാഴ്ച രാവിലെ നോര്‍ത്ത് കരോലിനാ വിലിംഗ്ടണിലെ സ്‌റ്റോര്‍ കാഷ് രജിസ്റ്ററാണ് കൊള്ളയടിച്ചത്. പ്രതികളെ കണ്ടെത്തുന്നതിനുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് 7500 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

Advertisment