Advertisment

ട്രെയിനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് പോലീസ്; മറ്റ് യാത്രക്കാര്‍ ഇല്ലാതിരുന്ന സമയത്താണ് പീഡന ശ്രമം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ട്രെയിനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് പോലീസ്. ബുധനാഴ്ച രാവിലെ ലോവര്‍ മാന്‍ഹട്ടന്‍ സബ്വേ ട്രെയിനില്‍ 21കാരിയായ യുവതിയാണ് ആക്രമണത്തിനിരയായത്. രാവിലെ 10.20ഓടെയാണ് സംഭവം നടന്നത്. യുവതി ഇരുന്നിരുന്ന സീറ്റിനു സമീപം വന്നു നിന്ന യുവാവ് പിന്നീട് യുവതിക്കരികില്‍ ഇരിക്കുകയും മോശമായി സമീപിക്കുകയുമായിരുന്നു.

യുവതിക്കടുത്തിരുന്ന യുവാവ് ആദ്യം യുവതിയുടെ പാന്റിനടിയിലേക്ക് കൈ കടത്തിയതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഞെട്ടിപ്പോയ യുവതി പെട്ടന്ന് തന്നെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഈ സമയം പ്രതി യുവതിയെ ബലമായി കീഴ്‌പ്പെടുത്തിയെന്നാണ് പരാതി. യുവതിയെ പ്രതി ട്രെയിനിന്റെ ഒരു കോര്‍ണറിലേക്ക് തള്ളിയിടുകയായിരുന്നു.

ഈ സമയം ഇവര്‍ സഞ്ചരിച്ചിരുന്ന ബോഗിയില്‍ മറ്റാളുകള്‍ ഉണ്ടായിരുന്നില്ല. യുവതി ബലാത്സംഗത്തിനിരയായോ അതോ ബലപ്രയോഗത്തിന് ശേഷം രക്ഷപ്പെടാന്‍ സാധിച്ചോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. യുവതി പിന്നീട് പോലീസില്‍ വിവരങ്ങള്‍ വ്യക്തമാക്കി പോലീസില്‍ പരാതി നല്‍കി. കനാല്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ ഇറങ്ങിയ പ്രതി പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. പരാതിക്കാരിയായ യുവതിയെ പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സ നല്‍കി. പ്രതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

Advertisment