Advertisment

ദത്തെടുത്ത ആണ്‍കുട്ടിയെ വര്‍ഷങ്ങളോളം ഗാരേജിനുള്ളില്‍ പൂട്ടിയിട്ട് വളര്‍ത്തിയ ദമ്പതികള്‍ അറസ്റ്റില്‍; പതിമൂന്നുകാരന്‍ നേരിട്ടത് ദാരുണമായ അവസ്ഥ !

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഫ്ലോറിഡ: ദത്തെടുത്ത ആണ്‍കുട്ടിയെ വര്‍ഷങ്ങളോളം ഗാരേജിനുള്ളില്‍ പൂട്ടിയിട്ട് വളര്‍ത്തിയ ദമ്പതികള്‍ അറസ്റ്റില്‍. പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ യാതൊരു സ്വാതന്ത്രവും നല്‍കാതെ വീട്ടിലെ ഗാരേജിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ ചെറിയൊരു പെട്ടി പോലുള്ള സ്ഥലത്താണ് പൂട്ടിയിട്ടിരുന്നത്. സ്‌കൂളില്‍ പോകാന്‍ മാത്രം കുട്ടിയെ തുറന്നു വിടുമായിരുന്നു.

ജനുവരി 30ന് സ്‌കൂളില്‍ പോയ കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് വീടിനുള്ളില്‍ ഈ പ്രത്യേക സ്ഥലം കണ്ടെങ്കിലും ഇത് തങ്ങള്‍ ഓഫീസ് മുറിയായും സ്റ്റോര്‍ റൂമായും സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് ദമ്പതികള്‍ പറഞ്ഞത്. ഒരാള്‍ക്ക് മാത്രം നിന്നുതിരിയാന്‍ സൗകര്യമുള്ള സ്ഥലത്ത് ഒരു ബെഡും ബക്കറ്റും ഭിത്തിയില്‍ ഒരു സ്വിച്ചും അതിനടുത്ത് ക്യാമറയും ഘടിപ്പിച്ചിരുന്നു.

എന്നാല്‍ കാണാതായ കുട്ടിയെ പിന്നീട് സ്‌കൂളില്‍ നിന്നു തന്നെ കണ്ടെത്തിയതോടെയാണ് വീട്ടില്‍ കുട്ടി അനുഭവിച്ചിരുന്ന നരകയാതനയെക്കുറിച്ച് പോലീസിന് വ്യക്തമായത്. തന്നെ അവിടെ പൂട്ടിയിടുകയാണ് പതിവെന്നും ഭക്ഷണം അവിടേക്ക് തരുമെന്നും പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ലെന്നും കുട്ടി പറഞ്ഞു. 2017 മുതല്‍ ഗാരേജിനുള്ളിലെ ആ സ്റ്റോര്‍ റൂമിലാണ് താന്‍ കഴിയുന്നതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

കുട്ടികളെ ചൂഷണം ചെയ്തതിന് തിമോത്തി ഫെറിറ്റര്‍, ട്രേസി ഫെറിറ്റര്‍ എന്നീ ദമ്പതികള്‍ക്കെതിരെ കുറ്റം ചുമത്തി. മറ്റ് മൂന്ന് കുട്ടികള്‍ കൂടി ഇവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ദമ്പതികള്‍ അറസ്റ്റിലായതോടെ കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസിന്റെ കസ്റ്റഡിയില്‍ വിട്ടതായി അധികൃതര്‍ അറിയിച്ചു.

Advertisment