Advertisment

പ്രതിശ്രുതവധുവിന്റെ ശവകുടീരത്തിനരികില്‍ ഫ്‌ളവര്‍ ബോക്‌സ് ഒരുക്കിയ യുവാവിനെതിരെ കേസ് നല്‍കി പെണ്‍കുട്ടിയുടെ പിതാവ്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അലബാമ: പ്രതിശ്രുതവധുവിന്റെ ശവകുടീരത്തിനരികില്‍ ഫ്‌ളവര്‍ ബോക്‌സ് ഒരുക്കിയ യുവാവിനെതിരെ കേസ്. ഓബര്‍ണിലെ വിന്‍ചെസ്റ്റര്‍ ഹഗന്‍സ് തന്റെ ഭാവിവധുവായിരുന്ന ഹന്ന ലീ ഫോര്‍ഡിന്റെ ശവകുടീരത്തിന് സമീപം കൈകൊണ്ട് നിര്‍മ്മിച്ച ഫ്‌ളവര്‍ ബോക്സ് ഒരുക്കിയിരുന്നു. എന്റെ പ്രിയതമയുടെ ശവകുടീരത്തിനരികെ എപ്പോഴും പൂക്കളുണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹഗന്‍സ് പറഞ്ഞു.

എന്നാല്‍ മരണപ്പെട്ട ഹന്നയുടെ പിതാവാണ് ഗഹന്‍സിനെതിരെ പരാതി നല്‍കിയത്. ശവകൂടീരത്തിനരികെ ഇതുപോലെ അധികമായ ബോക്‌സ് നിര്‍മ്മിച്ച് പൂക്കളൊരുക്കുന്നത് പ്രാദേശിക നിയമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹന്നയുടെ പിതാവ് പരാതി നല്‍കിയത്.

publive-image

ബോക്സ് സാങ്കേതികമായി പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കിലും സാധാരണ ഗതിയില്‍ ഹന്നയുടെ പിതാവ് പരാതി നല്‍കിയില്ലായിരുന്നുവെങ്കില്‍ ഹഗന്‍സിനെതിരെ കേസെടുക്കില്ലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം ഹഗന്‍സിനെ അറിയിച്ചു.

ഹന്നയുടെ പിതാവ് തനിക്കെതിരെ പരാതി നല്‍കിയത് ഏറെ വേദനിപ്പിച്ചുവെന്ന് ഹഗന്‍സ് പ്രതികരിച്ചു. 27 കാരിയായ ഹന്ന, 2021 ജനുവരിയില്‍ ഒരു കാര്‍ അപകടത്തിലാണ് മരിച്ചത്. ഹഗന്‍സ് ഹന്നയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ഒരു മാസത്തിനു ശേഷമായിരുന്നു അത്.

ഹന്നയുടെ വേര്‍പാട് ഹഗന്‍സിനെ ഏറെ ഉലച്ചു. താന്‍ അവളുടെ കല്ലറയ്ക്കരികെ പൂക്കള്‍ നില്‍ക്കുന്ന ബോക്‌സ് ഒരുക്കിയത് അവള്‍ക്ക് മുറിച്ചെടുത്ത പൂക്കള്‍ ഇഷ്ടമല്ലാത്തതിനാലാണെന്നും ഹഗന്‍സ് പറഞ്ഞു.

publive-image

അവള്‍ ഇപ്പോള്‍ ജീവനോടെ ഇല്ലെങ്കിലും താന്‍ അവളുടെ ഇഷ്ടം നടപ്പിലാക്കും. എന്റെ ജീവിതകാലം മുഴുവന്‍ ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു അവള്‍ എന്നും ഹഗന്‍സ് പറഞ്ഞു.

ചെടികള്‍ വെച്ചു പിടിപ്പിച്ച ഫ്‌ളവര്‍ ബോക്‌സിനുള്ളില്‍ താനും ഹന്നയും ഒരുമിച്ചിരിക്കുന്ന ചിത്രവും ഹഗന്‍സ് പതിപ്പിച്ചിരുന്നു. അതേസമയം അറസ്റ്റ് വാറന്റില്‍ ഒപ്പിടുന്നതിനു മുന്‍പ് ഹന്നയുടെ പിതാവ് ഇക്കാര്യം ഹഗന്‍സുമായി സംസാരിച്ചിരുന്നില്ല.

Advertisment