Advertisment

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ്: ഫോമാ സ്വാഗതം ചെയ്തു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് നിർബന്ധിത ക്വാററ്റൈനും, ആർടിപിസിആർ ടെസ്റ്റും വേണ്ടെന്ന ഭാരത സർക്കാർ തീരുമാനത്തെ ഫോമാ സ്വാഗതം ചെയ്തു. അമേരിക്കയടക്കമുള്ള എൺപത്തിരണ്ടു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം അഭിനന്ദനീയവും, പ്രവാസികൾക്ക് വളരെ ആശ്വാസകരമാണെന്നും, ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഫോമാ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന ഒരു നടപടിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം. ഈ വിഷയത്തിൽ അമേരിക്കയിൽ നിന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനുകൾ സംയുക്തമായി നൽകിയ നിവേദനത്തിൽ ഫോമയും സഹകരിക്കുകയും മുൻകയ്യെടുക്കുകയും ചെയ്തിരുന്നു.

ഗൾഫിൽ നിന്നുള്ള പ്രമുഖ മലയാളി സംഘടനകളെ കൊണ്ടും നിവേദനങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാനും ഫോമാ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.

പ്രവാസികളെ വളരെയധികം കഷ്ടപെടുത്തിയിരുന്ന ഈ നിയമങ്ങൾ പിൻവലിക്കാൻ കാരണക്കാരിലൊരാളായ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരനെ ഫോണിൽ ബന്ധപ്പെട്ട് ഫോമാ നേതൃത്വവും മറ്റ് ഇന്ത്യൻ സംഘടനാ ഭാരവാഹികളും നന്ദി അറിയിക്കുകയുണ്ടായി.

ഈ മാസം 14 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് ഇളവ് നല്കുന്നതെങ്കിലും പ്രവാസികൾക്ക് വളരെ ക്ലേശങ്ങൾ സൃഷ്ഠിച്ച നടപടി ഒഴിവാകുന്നത് ഗുണകരമാകും.

വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീനും ഒഴിവാക്കി തീരുമാനമായതും പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനമാണെന്നും, കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിക്കുന്നുവെന്നും ഫോമാ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അറിയിച്ചു.

Advertisment