Advertisment

ഓര്‍ഡര്‍ ചെയ്ത ഫുഡ് കിട്ടാന്‍ വൈകി; മക്‌ഡൊണാള്‍ഡ് റസ്റ്റോറന്റ് ജീവനക്കാരിയെ അസഭ്യം പറയുകയും വെടിവെക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ടെന്നസി: മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റ് ജീവനക്കാരിയെ അസഭ്യം പറയുകയും റസ്റ്റോറന്റിനകത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്ത കേസില്‍ ടെന്നസിക്കാരനായ 61കാരന്‍ അറസ്റ്റിലായി. 2021 ഒക്ടോബര്‍ 11-ലെ സംഭവവുമായി ബന്ധപ്പെട്ട് ടെന്നസിയിലെ ചാള്‍സ് കോണേഴ്സ് എന്ന 61കാരനാണ് അറസ്റ്റിലായത്. മെംഫിസിലെ മക്ഡൊണാള്‍ഡ്സ് റെസ്റ്റോറന്റിലാണ് വെടിവെയ്പ്പ് നടന്നത്.

ഓര്‍ഡര്‍ ചെയ്ത ഫുഡിനായി അല്‍പ്പനേരം കാത്തു നില്‍ക്കാന്‍ ജീവനക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് പ്രകോപിതനായ കോണേഴ്‌സ് ജീവനക്കാരിയെ അസഭ്യം പറയുകയും റസ്‌റ്റോറന്റിനകത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

publive-image

വംശീയമായി അധിക്ഷേപിച്ചതിന് പിന്നാലെയാണ് ഇയാള്‍ കടയ്ക്കകത്തേക്ക് വെടിയുതിര്‍ത്തത്. വൈകുന്നേരം ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയത്താണ് കോണേഴ്‌സ് ഫുഡ് ഓര്‍ഡര്‍ ചെയ്യാനെത്തിയത്.

ഫുഡ് ഓര്‍ഡര്‍ ചെയ്ത ശേഷം ജീവനക്കാരിയായ യുവതി അല്‍പ്പസമയം കാത്തു നില്‍ക്കാന്‍ കോണേഴ്‌സിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ കോണേഴ്‌സ് യുവതിയെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്ന് മറ്റൊരു ജീവനക്കാരിയായ ടെറിക മീന്‍സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരല്‍പം മാറിയിരുന്നെങ്കില്‍, ഒരിഞ്ച് അകലം മാത്രം മാറിയിരുന്നെങ്കില്‍ ആ വെടിയുണ്ട തന്റെ തലയില്‍ തന്നെ തറയ്ക്കുമായിരുന്നുവെന്ന് മീന്‍സ് പറഞ്ഞു.

നിങ്ങള്‍ മര്യാദയ്ക്ക സംസാരിക്കണമെന്നും നിങ്ങള്‍ക്ക് കാത്തിരിക്കാന്‍ പറ്റില്ലെങ്കില്‍ റീഫണ്ട് നല്‍കാമെന്നും ജീവനക്കാരി ഇയാളെ അറിയിച്ചു. ഉടന്‍ തന്നെ ഇയാള്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കിയതിനു ശേഷമാണ് വീണ്ടും ആക്രോശിച്ചുകൊണ്ട് ഇയാള്‍ കടയ്ക്കകത്തേക്ക് നിറയൊഴിച്ചത്.

ക്യാബിനില്‍ നിന്ന് താന്‍ അകത്തേക്ക് രണ്ട് സ്‌റ്റെപ് വെച്ചപ്പോഴേയ്ക്കും അയാള്‍ വെടിയിതിര്‍ത്തു. തന്റെ ശരീരത്ത് പോറലേല്‍പ്പിച്ചാണ് ആ വെടിയുണ്ട കടന്നുപോയതെന്നും മീന്‍സ് പറഞ്ഞു.

കഴുത്തിലൂടെ തീ പടര്‍ന്നതായാണ് തനിക്ക് തോന്നിയതെന്നും മീന്‍സ് പറഞ്ഞു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് കോണേഴ്‌സിനെ അറസ്റ്റ് ചെയ്തു. ഷെല്‍ബി കൗണ്ടി ജയില്‍ രേഖകള്‍ പ്രകാരം, ക്രിമിനല്‍ കൊലപാതകശ്രമം, കുറ്റകൃത്യം ചെയ്യാന്‍ തോക്ക് കൈവശം വെക്കല്‍ എന്നീ രണ്ട് കുറ്റങ്ങളാണ് കോണേഴ്‌സിനെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment