Advertisment

'മൈ 600 എല്‍ബി' എന്ന റിയാലിറ്റി ഷോയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ ഡെസ്റ്റിനി ലാഷെ മരണപ്പെട്ടു; അപ്രതീക്ഷിത മരണം മുപ്പതാം വയസില്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഹൂസ്റ്റണ്‍: അമേരിക്കയില്‍ മൈ 600 എല്‍ബി എന്ന റിയാലിറ്റി ഷോയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ താരമായിരുന്ന ഡെസ്റ്റിനി ലാഷെ അന്തരിച്ചു. മുപ്പതാം വയസ്സിലാണ് മരണം. അമിതമായ ശരീരഭാരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്ന ഡെസ്റ്റിനി ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷവും അനുഭവിച്ചിരുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് 317 കിലോയായിരുന്നു ഡെസ്റ്റിനിയുടെ ഭാരം.

ആണ്‍കുട്ടിയായി ജനിച്ച ഡെസ്റ്റിനിയുടെ ആദ്യ പേര് മാത്യു വെന്റട്രസ് എന്നായിരുന്നു. പിന്നീട് സ്വത്വം തിരിച്ചറിയുകയും പെണ്ണായി മാറുകയുമായിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ശേഷമാണ് പെണ്ണായുള്ള മാറ്റം. ലിംഗമാറ്റ ശസ്ത്രക്രിയയും നടത്തി. ഇപ്പോള്‍ അപ്രതീക്ഷിതമായി ഡെസ്റ്റിനി മരണപ്പെട്ടു എന്ന വാര്‍ത്ത സഹോദരനാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.

2019ലാണ് ഡെസ്റ്റിനി മൈ 600 എല്‍ബി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. ഷോയില്‍ പങ്കെടുത്ത ആദ്യ ട്രാന്‍സ്‌ജെന്റര്‍ എന്ന ബഹുമതിക്കര്‍ഹയായെങ്കിലും മുന്നൂറു കിലോയിലധികമുള്ള ശരീര ഭാരം ഡെസ്റ്റിനിയെ വലച്ചിരുന്നു. അമിത ഭാരത്തെത്തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ഡെസ്റ്റിനി പിന്നീട് ഭാരം കുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു.

പരിശ്രമം ഫലം കണ്ടു വരികയായിരുന്നു. ഇപ്പോള്‍ ഭാരം 222 കിലോയിലെത്തി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത മരണം. സാമൂഹിക മാധ്യമങ്ങളില്‍ പലതവണ ഡെസ്റ്റിനി ആത്മഹത്യയെ സൂചിപ്പിക്കുന്ന വരികള്‍ കുറിച്ചിരുന്നു. ' ജീവിതത്തില്‍ ഇതുവരെ ഒഴുക്കിയ കണ്ണുനീര്‍ സൂക്ഷിച്ചുവെച്ചിരുന്നുവെങ്കില്‍ സമുദ്രത്തിലെന്നപോലെ ഞാനതില്‍ പൊങ്ങി കിടക്കുമായിരുന്നു' എന്ന് ഫെബ്രുവരി 4ന് ഡെസ്റ്റിനി ട്വിറ്ററില്‍ കുറിച്ചു.

Advertisment