Advertisment

നായക്കുട്ടിയെ മതിലിലേക്ക് വലിച്ചെറിഞ്ഞ് ഗുരുതരമായി പരുക്കേല്‍പ്പിച്ചു; കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ! ബേബിസിറ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഫ്‌ളോറിഡ: നായക്കുട്ടിയെ മതിലിലേക്ക് വലിച്ചെറിഞ്ഞ് ഗുരുതരമായി പരുക്കേല്‍പ്പിച്ച ബേബിസിറ്റര്‍ അറസ്റ്റില്‍. ഫ്‌ലോറിഡ സ്വദേശിയായ 62കാരന്‍ വില്ലി ഏള്‍ കാപ്ഹാര്‍ട്ട് എന്നയാളാണ് അറസ്റ്റിലായത്. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഏരിയയിലെ ഒരു വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയാണ് വില്ലിക്ക്. രണ്ടു കുട്ടികളേയും വീട്ടിലെ നായക്കുട്ടിയേയും നോക്കാനാണ് വീട്ടുടമ ഇയാളെ ചുമതലപ്പെടുത്തിയിരുന്നത്.

വലിയ ശബ്ദം കേട്ട് മുറിക്കകത്തായിരുന്ന കുട്ടികള്‍ പുറത്തേക്ക് വന്നു നോക്കിയപ്പോള്‍ തങ്ങളുടെ നായക്കുട്ടി നിലത്ത് കിടന്നു പിടയുന്നതാണ് കണ്ടത്. നായക്കുട്ടി കിടന്നിരുന്നതിനു സമീപത്തെ മതിലില്‍ രക്തത്തുള്ളികളുമുണ്ടായിരുന്നു. നായയെ മതിലിലെറിഞ്ഞ ശേഷം വില്ലി കുട്ടികളെ വീട്ടില്‍ തനിച്ചാക്കി അവിടെ നിന്നും പോവുകയും ചെയ്തിരുന്നു.

പിന്നീട് വീട്ടുടമസ്ഥന്‍ നായക്കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന്റെ തലയ്ക്ക് ഗുരുതരമായ പരുക്ക് പറ്റിയിട്ടുണ്ടെന്നും ഇനിയൊരിക്കലും സാധാരണ നിലയിലാകില്ലെന്നും കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടുവെന്നും വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു.

സംഭവസമയത്ത് കേപ്ഹാര്‍ട്ട് മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലായിരുന്നുവെന്നും ഇയാള്‍ പിന്നീട് കുട്ടികളെ തനിച്ചാക്കി വീടുവിട്ടു പോയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു.

വില്ലിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്നും കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകാന്‍ പാടില്ലായിന്നുവെന്നും കുട്ടികളുടെ അമ്മയും വീട്ടുടമസ്ഥയുമായ യുവതി സെന്റ് പീറ്റേഴ്സ്ബര്‍ഗ് പോലീസിനോട് പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും കുട്ടികളെ അവഗണിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുക്കും.

Advertisment