Advertisment

പത്തൊമ്പതുകാരിയായ കാമുകിയെ മയക്കുമരുന്നു കുത്തിവെച്ച് കൊലപ്പെടുത്തി; കൊലപാതകം നടത്തിയത് ഹോട്ടല്‍ മുറിയില്‍ വെച്ച് ! യുവാവ് അറസ്റ്റില്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

യൂട്ട: പത്തൊമ്പതുകാരിയായ കാമുകിയെ അമിതമായ അളവില്‍ മയക്കുമരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. യൂട്ടാ സര്‍വകലാശാലയില്‍ പഠിക്കുന്ന ചൈനയില്‍ നിന്നുള്ള പത്തൊമ്പതുകാരിയാണ് കൊല്ലപ്പെട്ടത്. ഇതേ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ 26കാരനായ ഹായു വാങ് ആണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഹായു വാങ്ങും ചൈനയില്‍ നിന്നുള്ളയാളാണ്.

ഇരുവരും പ്രണയത്തിലായിരുന്നു. ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് താമസിച്ച ശേഷം പിന്നീട് പത്തൊമ്പതുകാരിയെ മയക്കുമരുന്ന് കുത്തിവെച്ച് യുവാവ് കൊലപ്പെടുത്തുകയായിരുന്നു. കഷ്ടപ്പാടില്‍ നിന്ന് അവളെ മോചിപ്പിക്കാനാണ് താനവളെ കൊലപ്പെടുത്തിയതെന്ന് യുവാവ് അറസ്റ്റിലായ ശേഷം പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനവളെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിച്ചുവെന്നും അതിനായി അവളെ ഹെറോയിന്‍ കുത്തിവെച്ച് കൊന്നുവെന്നും പ്രതി യൂണിവേഴ്‌സിറ്റിയിലെ ഒരു സ്റ്റാഫിന് മെയിലയച്ചു.

പെണ്‍കുട്ടി കൊല്ലപ്പെട്ട വിവരം ഇതുവരെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടില്ല. മരിക്കാനുള്ള തീരുമാനം താനും കാമുകിയും ഒരുമിച്ചെടുത്തതാണെന്നും ഇതിനായി 'ഡാര്‍ക്ക് നെറ്റ്' വഴി മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്തതായും വാങ് പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വാങ് സ്വയം മരുന്ന് കുത്തിവെച്ചുവെങ്കിലും അപകടമില്ലാതെത രക്ഷപ്പെട്ടു.

Advertisment