Advertisment

വൈറ്റ്ഹൗസിന് സമീപം 160 അടി ഉയരത്തിലുള്ള ക്രെയിനിന് മുകളില്‍ കയറി പ്രതിഷേധം ! പ്രതിഷേധമറിയിച്ചത് സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

വാഷിംഗ്ടണ്‍ ഡിസി: വെടിവെപ്പില്‍ കൊല്ലപ്പെട്ട തന്റെ മകന്റെ നീതിക്കായി വൈറ്റ്ഹൗസിന് സമീപം 160 അടി ഉയരത്തിലുള്ള ക്രെയിനിന് മുകളില്‍ കയറി പ്രതിഷേധമറിയിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. 2018 ഫെബ്രുവരിയില്‍ പാര്‍ക്ക്‌ലാന്റ് ഡഗ്‌ളസ് സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട പതിനേഴുകാരനായ ജോയാക്വീന്‍ ഒളിവറുടെ പിതാവ് മാനുവല്‍ ആണ് ക്രെയിനിന് മുകളില്‍ കയറി പ്രതിഷേധിച്ചത്.

ഗണ്‍ വയലന്‍സിനെതിരെ നടപടി വേണം എന്ന ആവശ്യവുമായാണ് മാനുവലിന്റെ പ്രതിഷേധം. മാനുവലിന്റെ മകന്‍ ജോയാക്വീനൊപ്പം 17 കുട്ടികളാണ് അന്ന് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളിലൊരാളാണ് കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പതിനേഴ് കുട്ടികള്‍ അതിദാരുണമായി കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷം പിന്നിടുമ്പോഴും ഗണ്‍ വയലന്‍സിനെതിരെ ബൈഡന്‍ ഭരണകൂടം യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാനുവല്‍ ആരോപിക്കുന്നു.

തോക്കുകള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാം എന്ന അവസ്ഥയാണ് നിലവിലുള്ളത്. തോക്ക് കൊണ്ടുള്ള കൊലപാതകങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്നു. എന്നിട്ടും ഇത് അവസാനിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ബൈഡനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് മാനുവല്‍ പറഞ്ഞു. കൊല്ലപ്പെട്ട മകന്റെ ഫോട്ടോയും ബാനറഉം ഉയര്‍ത്തിപ്പിടിച്ചാണ് മാനുവല്‍ ക്രെയിനിന് മുകളില്‍ കയറിയത്. മാനുവലിന്റെ ഭാര്യ ക്രെയിനിന് താഴെ പ്രതിഷേധത്തിന്റെ ഭാഗമായി നിന്നു.

തോക്കുകൊണ്ടുള്ള അക്രസംഭവങ്ങളില്‍ രാജ്യത്ത് ഇതുവരെ 45000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന ബാനറാണ് മാനുവല്‍ ഉയര്‍ത്തിപ്പിടിച്ചത്. പ്രസിഡന്റ് ബൈഡനെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനായി കഴിഞ്ഞ ഡിസംബറില്‍ മൂന്ന് ആഴ്ചകളോളമാണ് മാനുവലും കുടുംബവും വൈറ്റ്ഹൗസിന് മുന്നില്‍ നിന്നത്. എന്നാല്‍ ഇവര്‍ക്ക് ബൈഡനെ കാണാന്‍ അവസരം ലഭിച്ചില്ല.

പിന്നീട് പ്രസിഡന്റിന്റെ പ്രതിനിധിയുമായി സംസാരിച്ചെങ്കിലും ഇപ്പോഴും യാതൊരു നടപടിയും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലെന്നും മാനുവല്‍ ആരോപിച്ചു. വൈറ്റ്ഹൗസിന് സമീപം ക്രെയിനിന് മുകളില്‍ പ്രതിഷേധിച്ചതിന് മാനുവലിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment