Advertisment

ജയില്‍ ചാടിയ ശേഷം കാര്‍ മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ഇന്ധനം തീര്‍ന്ന് വണ്ടി ഓഫായി; കൊലപ്പുള്ളിയെ കയ്യോടെ പിടികൂടി പോലീസ്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മിസിസിപ്പി: തടവ് ചാടി രക്ഷപ്പെട്ട കൊലപ്പുള്ളിയെ രണ്ട് ദിവസത്തിനു ശേഷം പിടികൂടി. മിസിസിപ്പി ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലയാളിയാണ് രണ്ട് ദിവസത്തിനു ശേഷം പിടിയിലായത്.

51 കാരനായ മൈക്കല്‍ ഫ്‌ലോയിഡ് വില്‍സണ്‍ ഞായറാഴ്ചാണ് ജയില്‍ ചാടിയത്. സെന്‍ട്രല്‍ മിസിസിപ്പി കറക്ഷണല്‍ ഫെസിലിറ്റിയില്‍ നിന്ന് പന്ത്രണ്ടടി ഉയരത്തിലുള്ള മതിലും അതിനു മുകളില്‍ സെക്യൂരിറ്റിക്കായി സ്ഥാപിച്ചിരുന്ന റേസറും കടന്നുവെച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.

റേസര്‍ സ്ഥാപിച്ച മതിച്ച കടക്കുന്നതിനിടെ പ്രതിയുടെ ശരീരത്തില്‍ പലയിടത്തും മുറിവേറ്റിരുന്നു. പോലീസുകാര്‍ വീണ്ടും പിടികൂടുന്നതിനു മുന്‍പ് ഇയാള്‍ രണ്ട് തവണ മുറിവിന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ജയില്‍ ചാടിയ ആദ്യത്തെ രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞു.

publive-image

പിന്നീട് പോലീസ് പിന്തുടരുന്നതിനിടെ ഹാരിസണ്‍ കൗണ്ടിയില്‍ ഒരു സ്ത്രീയുടെ കാര്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പകുതിയില്‍ വെച്ച് ഇന്ധനം തീര്‍ന്ന് കാര്‍ നിന്നുപോവുകയായിരുന്നു.

ഇതോടെ പിന്നാലെയെത്തിയ പോലീസ് പ്രതിയെ പിടികൂടി. രണ്ടാം തവണയാണ് വില്‍സണ്‍ ജയിലില്‍ നിന്ന് ര്കഷപ്പെടാന്‍ ശ്രമിക്കുന്നത്. രണ്ടു തവണയും പിടിയിലായി. ഇതിനു മുന്‍പ് 2018ലാണ് ഇയാള്‍ ജയില്‍ ചാടിയത്. 2014ല്‍ ഹാരിസണ്‍ കൗണ്ടിയില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിയാണ് വില്‍സണ്‍.

കൊലപാതക്കേസിലെ പ്രതി രണ്ടാം തവണയും ജയില്‍ ചാടിയതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ മിസിസിപ്പി കറക്ഷണല്‍ ഫെസിലിറ്റിയിലെ പന്ത്രണ്ട് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മിസിസിപ്പി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍സ് കമ്മീഷണര്‍ ബര്‍ള്‍ കെയ്ന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Advertisment