Advertisment

പാര്‍ട്ടിയില്‍ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചവരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കളും

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കൊളറാഡോ: മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാര്‍ട്ടിയെ തുടര്‍ന്ന് കൊളറാഡോയിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ നാല് മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളും ഉള്‍പ്പെടുന്നു. കൊമേഴ്സ് സിറ്റിയിലെ ഈസ്റ്റ് 104-ആം അവന്യൂവിലെ നോര്‍ത്ത് റേഞ്ച് ക്രോസിംഗ് അപ്പാര്‍ട്ട്മെന്റിലെ യൂണിറ്റിനുള്ളില്‍ കഴിഞ്ഞ ദിവസമാണ് അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

28കാരിയായ കരീന റോഡ്രിഗസ്, ഭര്‍ത്താവ് സാം മാര്‍ക്വേസ്, ഹംബര്‍ട്ടോ അറോയോ എന്നിവരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മറ്റൊരു സ്ത്രീയെ അപ്പാര്‍ട്ടമെന്റിനുള്ളില്‍ ജീവനോടെ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് മാസം പ്രായമുള്ള ആര്യ മാര്‍ക്വെസ് എന്ന് പേരുള്ള പെണ്‍കുഞ്ഞും ഈ വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് മരിച്ച കരീനയും സാമും.

publive-image

അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. ഫെന്റനൈല്‍ കലര്‍ന്ന കൊക്കെയ്ന്‍ അമിതമായി കഴിച്ചതാണ് അഞ്ചു പേരുടേയും മരണ കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച സാം മാര്‍ക്വേസിന്റെ സഹോദരി 29കാരിയായ കോറ മാര്‍ക്വേസിനെയാണ് അപ്പാര്‍ട്ടമെന്റിനുള്ളില്‍ ജീവനോടെ കണ്ടെത്തിയത്.

എല്ലാവരും മരിച്ചു കിടന്ന വീട്ടില്‍ കുഞ്ഞിനെ ആപത്തൊന്നും കൂടാതെ സംരക്ഷിച്ചത് ദൈവത്തിന്റെ മാലാഖയാണെന്ന് സാമിന്റെയും കോറയുടെയും പിതാവ് ഡാന്‍ മാര്‍ക്വേസ് പറഞ്ഞു. രാത്രിയില്‍ താനും ഭാര്യയും മക്കളെ ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും ആരും ഫോണെടുത്തിരുന്നില്ല.

അതുകൊണ്ടാണ് രാവിലെ വീട്ടിലേക്ക് അവരെ അന്വേഷിച്ചു ചെന്നത്. വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച എല്ലാവരും തറയില്‍ കിടക്കുന്നതായിരുന്നു. കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാത്തതുകൊണ്ട് മുറിയിലേക്ക് പോയി നോക്കുകയായിരുന്നു. തങ്ങളുടെ ശബ്ദം കേട്ടയുടന്‍ കുഞ്ഞ് കരയാന്‍ തുടങ്ങിയെന്നും ഡാന്‍ മാര്‍ക്വേസ് കണ്ണീരോടെ പറഞ്ഞു.

Advertisment