Advertisment

13-ാം യുകെ മുട്ടുചിറ സംഗമം സ്പോർട്സ്‌മൗത്തിലെ ഫോർട്ട്‌ പർബ്രുക്കിൽ വച്ച് ജൂലൈ 22, 23, 24 തീയതികളിൽ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

യുകെ: വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യ പാദസ്പർശത്താൽ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ 13-ാ മത് സംഗമം ജൂലൈ 22, 23, 24 (വെള്ളി മുതൽ ഞായർ വരെ) തിയതികളിൽ നടക്കും.

ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശസ്തമായ ഈ സംഗമം പോർട്സ്മൗത്തിലെ ഫോർട്ട്‌ പർബ്രുക്കിൽ വച്ച് നടത്തപ്പെടുന്നതാണ്. മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

പ്രസ്തുത എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം.  ആയതിനാൽ മുൻകൂട്ടി അറിയിക്കുന്ന എല്ലാവർക്കും കുറഞ്ഞ ചിലവിൽ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വൻ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.

publive-image

മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹിക കാരുണ്യ പ്രവർത്തികളിലൂടെ പ്രശസ്തനായ പാലാ രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവടക്കം നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ സംഗമത്തിന് വീഡിയോ കോൺഫറൻസിലൂടെ ആശംസകളർപ്പിക്കും.

സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ റവ. ഫാ. വർഗീസ് നടക്കൽ മുട്ടുചിറ സംഗമത്തിൻ്റെ രക്ഷാധികാരിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. എല്ലാ വർഷവും അദ്ദേഹമർപ്പിക്കുന്ന വി. കുർബാനയോടെയാണ് സംഗമ പരിപാടികൾ ആരംഭിക്കുന്നത്.

ജൂലൈ 22-ാം തിയതി വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോട് കൂടി ആരംഭിക്കുന്ന സംഗമ പരിപാടികൾ ജൂലൈ 24-ാം തിയതി ഞായറാഴ്ച്ച ഉച്ചയോടു കൂടിയായിരിക്കും അവസാനിക്കുന്നത്.

വിവിധ തരം കലാകായിക പരിപാടികളും, മത്സരങ്ങളും സംഗമം വർണ്ണ ശബളമാക്കും. കൂടാതെ നാട്ടിൽ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും.

publive-image

ജോണി കണിവേലിൽ കൺവീനറായി, രാജു കുര്യൻ ഇളമ്പാശ്ശേരിൽ, ബൈജു കുര്യൻ ഇളമ്പാശ്ശേരിൽ, ബിനു ജേക്കബ് കൊട്ടാരത്തിൽ, ബിന്ദു ബൈജു കൊട്ടാരത്തിൽ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ഈ പ്രാവശ്യത്തെ മുട്ടുചിറ സംഗമം ഒരുങ്ങുന്നത്.

വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉൾപ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേയ്ക്ക് നയിക്കുവാനുള്ള തയ്യാറെടുപ്പാണ് സംഘാടകർ നടത്തുന്നത്. പ്രധാന സംഗമ ദിനമായ ജൂലൈ 23 ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന പഴയ കാല സ്മരണകൾ അയവിറക്കാൻ കൂട്ടായ്മ അവസരമൊരുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

ജോണി കണിവേലിൽ: 07889800292, ബിനു കൊട്ടാരത്തിൽ: 07830527516, രാജു ഇളമ്പാശ്ശേരിൽ: 07886662537, ബൈജു ഇളമ്പാശ്ശേരിൽ: 07815313185, ബിന്ദു കൊട്ടാരത്തിൽ: 07897821258.

സംഗമം അഡ്രസ് :

The Peter Ashley Activity Centre

Fort Purbrook

Portsdown Hill Road

Cosham

Portsmouth

PO6 1BJ

Advertisment