Advertisment

കടല്‍ത്തീരത്ത് പ്രസവിച്ച് 37-കാരി, പൂര്‍ണ പിന്തുണയുമായി ഒപ്പം ഭര്‍ത്താവും! തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചെന്നും ദമ്പതികള്‍; സംഭവം പുറത്തറിഞ്ഞത് ഇരുവരും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ; വൈദ്യസഹായമില്ലാതെ ചെയ്ത പ്രവൃത്തിയെ വിമര്‍ശിച്ച് ആരോഗ്യപ്രവര്‍ത്തകര്‍-വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

യുവതി കടല്‍ത്തീരത്ത് പ്രസവിച്ച സംഭവത്തെ വിമര്‍ശിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത്. നികാരഗ്വയില്‍ നിന്നുള്ള ജോസി പ്യുകേര്‍ട്ട് (37) ആണ് കടല്‍ത്തീരത്ത് പ്രസവിച്ചത്. നിക്കാരഗ്വയിലെ കടല്‍ത്തീരമായ പ്ലായ മാര്‍സെല്ലയാണ് ജോസിയും ഭര്‍ത്താവ് ബെന്നി കോര്‍ണെലിയസും പ്രസവത്തിനായി തിരഞ്ഞെടുത്തത്.

ഫെബ്രുവരി 27നായിരുന്നു സംഭവം. കടല്‍ത്തീരത്ത് പ്രസവിക്കുന്നത് സ്വപ്‌നമായിരുന്നുവെന്നും, അത് സാക്ഷാത്കരിച്ചെന്നും ജോസി പറഞ്ഞു. താനും തന്റെ പങ്കാളിയും കടല്‍ത്തീരവും മാത്രമുള്ള നിമിഷം മറക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

കുഞ്ഞിന് അണുബാധയൊന്നുമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. വൈദ്യസഹായമില്ലാതെ ഇവര്‍ ചെയ്ത പ്രവൃത്തിയെ വിമര്‍ശിച്ച് ആരോഗ്യപ്രവര്‍ത്തരടക്കം രംഗത്തെത്തി. ഇത്തരം സാഹസങ്ങള്‍ അപകടമാണെന്നും, കുഞ്ഞിന് അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

Advertisment