Advertisment

ശ്രീലങ്കയ്ക്ക് പിന്നാലെ ചൈനയിലും ജനകീയ പ്രക്ഷോഭം! ചൈനയിലെ പ്രതിഷേധം ബാങ്കുകള്‍ക്കെതിരെ

New Update

publive-image

ബെയ്ജിങ്: ചൈനയിലെ ബാങ്കുകള്‍ക്കെതിരെ വന്‍ പ്രതിഷേധം. ഹെനാൻ പ്രവിശ്യയിൽ, നാലു ബാങ്കുകൾ പണം പിൻവലിക്കുന്നത് ഇക്കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ മരവിപ്പിച്ചിരുന്നു. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ഷെങ്ഷൂവിലെ ശാഖയ്ക്കു മുന്നിൽ നൂറുകണക്കിന് ആളുകൾ നിക്ഷേപം തിരികെ വേണമെന്ന ആവശ്യവുമായി സംഘടിക്കുകയായിരുന്നു.

ബാങ്കുകള്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണത്തിലുള്ള ചൈനയില്‍ ഇത്തരത്തിലുള്ള വന്‍ പ്രതിഷേധങ്ങള്‍ അപൂര്‍വമാണ്. അതുകൊണ്ട്, തന്നെ ഈ സംഭവം രാജ്യാന്തര തലത്തിലും ശ്രദ്ധ നേടി.

Advertisment