Advertisment

സൂസന്‍ ബി ആന്റണി; 1802ല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കാനായും അടിമത്ത സമ്പ്രദായത്തിനെതിരെയും പോരാടിയ ധീരവനിതയെ കുറിച്ച് അറിയാം 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

1802 കാലഘട്ടത്തില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കാനായും അടിമത്ത സമ്പ്രദായത്തിനെതിരെയും പോരാടിയ ധീരവനിതയാണ് സൂസന്‍ ബി ആന്റണി.

Advertisment

publive-image

അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു ശേഷം 14ാം ഭേദഗതിയിലൂടെ രാജ്യത്ത് ജനിച്ചുവളര്‍ന്ന എല്ലാവര്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും വോട്ടവകാശം ലഭിച്ചു. അപ്പോഴും സ്ത്രീകള്‍ക്ക് മിക്ക സംസ്ഥാനങ്ങളിലും വോട്ടവകാശം ലഭിച്ചിരുന്നില്ല.

1872 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമം ലംഘിച്ച് സൂസന്‍ ന്യൂയോര്‍ക്കിലെ റോചസ്റ്ററില്‍ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് സൂസനെ അറസ്റ്റു ചെയ്തു. പിഴയായി 100 ഡോളര്‍ അടയ്ക്കാന്‍ ശിക്ഷ വിധിച്ചെങ്കിലും സൂസൻ അതിനു തയ്യാറായില്ല.

1920 ഓഗസ്റ്റിൽ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ട് അമേരിക്കന്‍ ഭരണഘടനയില്‍ 19ാം ഭേദഗതിയിലൂടെ മാറ്റം വരുത്തി. അപ്പോഴേക്കും സൂസന്‍ മരിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞിരുന്നു.

Advertisment