Advertisment

സമാധാനപരമായ പരിഹാരത്തിനാണു പരമാവധി ശ്രമിക്കുന്നതെങ്കിലും വേണ്ടിവന്നാല്‍ തായ്‌വാനില്‍ ബലം പ്രയോഗിക്കുമെന്ന് ഷി; പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് തായ്‌വാന്റെ മറുപടി

New Update

publive-image

Advertisment

ബെയ്ജിങ്: തായ്‌വാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചൈനയിലെ ജനങ്ങളാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ബലംപ്രയോഗിക്കാനുള്ള അവകാശത്തെ ചൈന ഒരിക്കലും ഉപേക്ഷിക്കില്ല. എന്നാൽ, സമാധാനപരമായ പരിഹാരത്തിനാണു പരമാവധി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായകമായ 20–ാം പാർട്ടി കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലുകളെയും തായ്‌വാന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന വളരെ ചെറിയ സംഘത്തിനു നേര്‍ക്കും മാത്രമേ ആവശ്യമാകുന്ന പക്ഷം ബലപ്രയോഗം നടത്തുകയുള്ളൂവെന്നും ഷി പറഞ്ഞു.

ഷി ചിൻപിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ തായ്‌വാൻ രംഗത്തെത്തി. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വാതന്ത്ര്യവുമായോ ജനാധിപത്യവുമായോ ബന്ധപ്പെട്ട ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നുമായിരുന്നു തായ്‌വാന്റെ മറുപടി.

Advertisment