Advertisment

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 1,379 ആയി; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധിപ്പേർ ! വീണ്ടും ശക്തമായ ഭൂചലനം; ഇന്ത്യ ദുരന്തനിവാരണ സേനയെ അയയ്ക്കും

New Update

publive-image

ഈസ്താംബുള്‍: തുര്‍ക്കിയിലും സിറിയയുടെ വടക്കന്‍ ഭാഗത്തുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 1,379 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച രാവിലെയുണ്ടായത്. ഇരുരാജ്യങ്ങളിലും വലിയ നാശനഷ്ടവും സംഭവിച്ചു.

നിരവധിപ്പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. തുര്‍ക്കിയിലും സിറിയയിലും 12 മണിക്കൂറിനിടെ ശക്തമായ രണ്ടാം ഭൂചലനവും ഉണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24-ഓടെയാണ് രണ്ടാം ഭൂചലനം ഉണ്ടായത്. തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയെ അയക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്.

Advertisment