Advertisment

ഭൂകമ്പത്തില്‍ കുലുങ്ങി ആശുപത്രി കെട്ടിടം, നവജാതശിശുക്കളെ ചേര്‍ത്തുപിടിച്ച് നഴ്‌സുമാര്‍-വീഡിയോ വൈറല്‍

New Update

publive-image

Advertisment

ഇസ്താംബുള്‍: ഭൂകമ്പത്തില്‍ ആശുപത്രി കെട്ടിടം കുലുങ്ങുമ്പോഴും നവജാതശിശുക്കളെ സംരക്ഷിക്കാന്‍ നഴ്‌സുമാര്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കുന്നു. തുര്‍ക്കിയിലെ ഗാസിയാൻടൈപ്പ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കെട്ടിടം കുലുങ്ങി വിറച്ചപ്പോള്‍ നവജാതശിശുക്കളെ പരിചരിക്കുന്ന യൂണിറ്റിലേക്ക് 2 നഴ്സുമാർ ഓടിയെത്തുകയായിരുന്നു. ഭൂകമ്പത്തിൽ കുലുങ്ങുന്ന ബേബി ഇൻകുബേറ്ററുകൾ താഴെ വീഴാതെ ഇരുകൈകളും കൊണ്ട് മുറുകെ പിടിച്ചുനിന്നു. ഭൂകമ്പം അവസാനിക്കുന്നത് വരെ അവര്‍ കുരുന്നുകളെ സംരക്ഷിച്ചു.

ഡെവ്ലറ്റ് നിസാം, ഗാസ്വൽ കാലിസ്കൻ എന്നീ നഴ്സുമാരാണ് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയതെന്ന് തുർക്കിയിലെ രാഷ്ട്രീയ നേതാവ് ഫാത്മ സാഹിൻ വെളിപ്പെടുത്തി.

Advertisment