Advertisment

'വിദേശ ഇടപെടല്‍ കാരണം ജനാധിപത്യം ഭീഷണിയിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി രാജ്യങ്ങളുടെ പരസ്പര ബന്ധത്തിന്റെ നിയമങ്ങള്‍ വളച്ചൊടിക്കാനാകില്ല'; യുഎന്നില്‍ കനേഡിയന്‍ പ്രതിനിധി

തീവ്രവാദം, അക്രമം എന്നിവയ്ക്കെതിരായ പ്രതികരണങ്ങള്‍ക്ക് 'രാഷ്ട്രീയ താല്‍പര്യം' അനുവദിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബോബ് റേയുടെ പരാമര്‍ശം.

New Update
canada un

രാജ്യത്തെ വിദേശ ഇടപെടലിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കാനഡ. കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കാനഡയുടെ പ്രതികരണം. 'വിദേശ ഇടപെടല്‍ കാരണം ജനാധിപത്യം ഭീഷണിയിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി രാജ്യങ്ങളുടെ പരസ്പര ബന്ധത്തിന്റെ നിയമങ്ങള്‍ വളച്ചൊടിക്കാനാകില്ല'  ന്യൂയോര്‍ക്കില്‍ നടന്ന 78-ാമത് യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുഎന്‍ അംബാസഡര്‍ ബോബ് റേ പറഞ്ഞു.

Advertisment

'അതേസമയം, സമത്വത്തിന് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു. സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങളുടെ മൂല്യങ്ങള്‍ നാം ഉയര്‍ത്തിപ്പിടിക്കണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സംസ്ഥാന നിയമങ്ങളെ വളച്ചൊടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കാരണം വിദേശ ഇടപെടലുകളിലൂടെ ജനാധിപത്യം എത്രത്തോളം ഭീഷണിയിലാണെന്ന് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്'  ബോബ് റേ പറഞ്ഞു.

തീവ്രവാദം, അക്രമം എന്നിവയ്ക്കെതിരായ പ്രതികരണങ്ങള്‍ക്ക് 'രാഷ്ട്രീയ താല്‍പര്യം' അനുവദിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബോബ് റേയുടെ പരാമര്‍ശം. 'രാഷ്ട്രീയ താല്‍പര്യം' എന്ന ജയശങ്കറിന്റെ പ്രതികരണം കാനഡയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് വിലയിരുത്തുന്നത്. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞ കനേഡയിന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം. അതേസമയം ഇന്ത്യ കാനഡയുടെ ആരോപണം നിരസിച്ചിരുന്നു.

 

canada
Advertisment