Advertisment

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെടണം; പലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് നന്ദി അറിയിച്ച് നയതന്ത്ര പ്രതിനിധി

New Update
hamas

ഗാസ: ഇസ്രയേല്‍ ആക്രമണം തുടരുന്ന ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്ന് ഇന്ത്യയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി അദ്‌നാന്‍ അബൂ അല്‍ ഹൈജ. ഇന്ത്യയിലെ പലസ്തീന് അനുകൂല പ്രകടനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Advertisment

ഇസ്രയേലിനെ പോലെ പലസ്തീനും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ഗാസയിലെ വംശഹത്യ മറച്ചുവെക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

20 ദിവസമായി ഗാസയില്‍ മരുന്നു വെള്ളവും വൈദ്യുതിയും ഇന്ധനവും ഇല്ലാതെ തുടരുകയാണ്. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണവും സാധരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതും മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ നല്‍കുന്ന സഹായങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അന്തര്‍ദേശീയ തലത്തിലെ സ്വാധീനത്തില്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ സമാധാനശ്രമങ്ങള്‍ക്ക് എല്ലാം അദ്‌നാന്‍ അബൂ അല്‍ ഹൈജ നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. അതേസമയം ഏറ്റുമുട്ടലില്‍ മരണം 7000 ആയി.

Advertisment