Advertisment

ഇറാഖിലെ ഹംദാനിയ പട്ടണത്തില്‍ വിവാഹ പാര്‍ട്ടിക്കിടെ ഉണ്ടായ തീപിടിത്തത്തില്‍ 114 പേര്‍ മരിച്ചു; 150 ലേറെ പേര്‍ക്ക് പരുക്ക്

New Update
iraq

ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഹംദാനിയ പട്ടണത്തില്‍ വിവാഹ പാര്‍ട്ടിക്കിടെ ഉണ്ടായ തീപിടിത്തത്തില്‍ 114 പേര്‍ മരിച്ചു. 150 ലേറെ പേര്‍ക്ക് പരുക്കേറ്റു.

Advertisment

വധുവും വരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പടക്കം പൊട്ടിച്ചതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവാഹ ഹാള്‍ ഉള്‍പ്പെടെ കത്തിക്കരിഞ്ഞു. പരുക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

Advertisment