Advertisment

ല​ഷ്ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​ൻ മു​ഫ്തി ഖൈ​സ​ർ ഫാ​റൂ​ഖ് വെ​ടി​യേ​റ്റ് മ​രി​ച്ചു

New Update
Gdj

ക​റാ​ച്ചി: ഭീ​ക​ര സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ​യു​ടെ (എ​ൽ​ഇ​ടി) നേ​താ​വും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ മു​ഫ്തി ഖൈ​സ​ർ ഫാ​റൂ​ഖ് ക​റാ​ച്ചി​യി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച സ​മ​നാ​ബാ​ദ് പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ല​ഷ്‌​ക​റെ ത​യി​ബ സ്ഥാ​പി​ച്ച ഭീ​ക​ര​രി​ൽ ഒ​രാ​ളും മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നു​മാ​യ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​ണു കൊ​ല്ല​പ്പെ​ട്ട ഖൈ​സ​ർ ഫാ​റൂ​ഖ്.

ഇ​യാ​ൾ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നു പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്‌​ക്കി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Advertisment