Advertisment

വെള്ളപ്പൊക്കമുണ്ടായി ഒരു മാസമാകാറായിട്ടും ലിബിയയിൽ ഇപ്പോഴും പ്രത്യാഘാതങ്ങൾ തുടരുന്നു, 16,000-ത്തിലധികം കുട്ടികളെ മാറ്റിപ്പാർപ്പിച്ചു,  ആയിരക്കണക്കിന് ആളുകൾക്ക് ഉറങ്ങാൻ ഒരിടമില്ല, റിപ്പോർട്ട്

വെള്ളപ്പൊക്കം ഡെർനയിൽ നിന്ന് കുറഞ്ഞത് 30,000 പേരെ മാറ്റിപ്പാർപ്പിക്കാൻ കാരണമായി.

New Update
libiya flood news

ലിബിയ: ലിബിയയിൽ അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും 11,000 ലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കിഴക്കൻ നഗരമായ ഡെർണയ്ക്ക് മുകളിലുള്ള രണ്ട് അണക്കെട്ടുകൾ തകർന്നാണ് 11,300 പേരുടെ ജീവൻ നഷ്ടപ്പെട്ടത്. വെള്ളപ്പൊക്കമുണ്ടായി ഒരു മാസമാകാറായിട്ടും ഇപ്പോഴും ജനങ്ങൾ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ്,16,000-ത്തിലധികം കുട്ടികളെ മാറ്റിപ്പാർപ്പിച്ചെന്ന് യുണിസെഫ് അറിയിച്ചു.

Advertisment

വെള്ളപ്പൊക്കം ഡെർനയിൽ നിന്ന് കുറഞ്ഞത് 30,000 പേരെ മാറ്റിപ്പാർപ്പിക്കാൻ കാരണമായി. ആയിരക്കണക്കിന് ആളുകൾക്ക് കിഴക്കൻ പട്ടണങ്ങളിൽ നിന്ന് മാറിതാമസിക്കാൻ നിർബന്ധിതരായതായി യുഎന്നിന്റെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പറഞ്ഞു.

വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നശിച്ചു, പ്രത്യേകിച്ച് വാദി ഡെർന നദിക്ക് സമീപമുള്ള കെട്ടിടങ്ങൾ. റോഡുകൾ തകർന്നത് ദുരിത ബാധിത മേഖലകളിലേക്ക് സഹായം എത്തിക്കുന്നത് ബുദ്ധിമുട്ടാക്കി. ഇപ്പോളും ‘ആയിരക്കണക്കിന് ആളുകൾക്ക് ഉറങ്ങാൻ ഒരിടമില്ല, ഭക്ഷണവുമില്ല,’ ഓർഗനൈസേഷന്റെ ഡെപ്യൂട്ടി ഡയറക്ടർ സലാ അബുൽഗാസെം പറഞ്ഞു. ജല സ്രോതസുകൾ മലിനമായതിനാൽ രോഗങ്ങൾ വേഗത്തിൽ പടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലിബിയിയലെ ലക്ഷക്കണക്കിന് ആളുകളെ സഹായിക്കാൻ 71 മില്യണിലധികം ഡോളർ ആവശ്യമാണെന്ന് യുഎൻ പറഞ്ഞു..

 

 

libiya
Advertisment