Advertisment

വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു, ഓഡിറ്റോറിയം കത്തിയമര്‍ന്നു, 100ലധികം പേര്‍ മരിച്ചു

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ഓക്സിജന്‍ നല്‍കുകയും പരിക്കിന് ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്.

New Update
marriage auditorium fire

വടക്കന്‍ ഇറാഖില്‍ വിവാഹ മണ്ഡപത്തിന് തീപിടിച്ച് 100 പേര്‍ മരണപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ക്രിസ്ത്യന്‍ വിവാഹം നടന്ന ഹാളിലാണ് തീപിടിത്തമുണ്ടായത്.  

Advertisment

ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് തീപിടുത്തമുണ്ടായത്. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 335 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി മൊസൂള്‍ നഗരത്തിന് പുറത്തുള്ള പ്രധാന ക്രിസ്ത്യന്‍ മേഖലയാണിത്. 

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ഓക്സിജന്‍ നല്‍കുകയും പരിക്കിന് ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ മന്ത്രാലയ വക്താവ് സെയ്ഫ് അല്‍-ബദറാണ് സര്‍ക്കാര്‍ ഇറാഖി വാര്‍ത്താ ഏജന്‍സി വഴി അപകട വിവരം അറിയിച്ചത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അല്‍-ബദര്‍ പറഞ്ഞു.

പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി തീപിടിത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും രാജ്യത്തെ ആഭ്യന്തര, ആരോഗ്യ ഉദ്യോഗസ്ഥരോട് ദുരിതാശ്വാസം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. 

പരിക്കേറ്റവരില്‍ ചിലരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി നിനവേ പ്രവിശ്യാ ഗവര്‍ണര്‍ നജിം അല്‍ ജുബൂരി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. എന്നാല്‍ കുര്‍ദിഷ് ടെലിവിഷന്‍ വാര്‍ത്താ ചാനലായ റുഡോയുടെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, വേദിയിലെ പടക്കങ്ങള്‍ ആളിക്കത്തിയതാകാം അപകട കാരണമായി സൂചിപ്പിക്കുന്നത്.

latest news iraq
Advertisment