Advertisment

അന്യഗ്രഹ ജീവിയുടെ മൃതദേഹം മെക്‌സിക്കോ പാർലമെന്റിൽ: യുഎഫ്ഒ എന്നറിയപ്പെട്ടിരുന്ന വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസത്തെ കുറിച്ച് നടത്തിയ പഠന കണ്ടെത്തലുകൾ പുറത്തുവിട്ട് നാസ

New Update
nasa

വാഷിംഗ്ടണ്‍: യുഎഫ്ഒ എന്നറിയപ്പെട്ടിരുന്ന വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസത്തെ കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ട് നാസ. നേരത്തെ അന്യഗ്രഹ ജീവിയുടെ മൃതദേഹം മെക്സിക്കോ പാര്‍ലമെന്റില്‍ കൊണ്ടുവന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതെ തുടര്‍ന്നാണ് നാസ ഈ ജീവിയില്‍ പഠനം ആരംഭിച്ചത്. 

Advertisment

യുഎപി ഗവേഷണം നിലവില്‍ നടക്കുന്നത് ഡേവിഡ് സ്പെര്‍ജലിന്റെ നേതൃത്വത്തിലാണ്. ഈ ജീവിയെ കുറിച്ച് ശരിയായ ധാരണയില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഡേവിഡ് പ്രതികരിച്ചത്.

ഊഹാപോഹങ്ങളേയും കോണ്‍സ്പിരസി തിയറികളേയും അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകള്‍ക്ക് പകരം ശാസ്ത്രീയ അടിസ്ഥാനത്തില്‍ യുക്തിയോടെയുളള വസ്തുനിഷ്ടമായ കാര്യങ്ങളാണ് കണ്ടെത്തേണ്ടതെന്ന് ഗവേഷണത്തിന്റെ അസിസ്റ്റന്റ് ഡെപ്യൂട്ടി അസോസിയേറ്റ് ഡാന്‍ ഇവാന്‍സ് പറഞ്ഞു.

നിലവില്‍ ഈ അന്യഗ്രഹ ജീവികളെ ലഭിച്ചിരിക്കുന്നത് യുഎഫ്ഒയില്‍ നിന്ന് അല്ലെന്നും ഫോസിലൈസേഷന് വിധേയമായ ഡയാറ്റം മൈനില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

 സ്പെസിമെനില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ഈ ജീവിക്ക് ഭൂമിയിലുള്ള മറ്റ് ജീവികളുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിയുടെ 30% ഡിഎന്‍എയും മറ്റ് ജീവികളോട് സദൃശ്യമില്ലാത്തതാണ്.

അന്യഗ്രഹജീവികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ തെളിവില്ലെന്നും എന്നാല്‍ നമ്മുടെ സൗരയുഥം കടന്ന് അവയ്ക്ക് എത്തിക്കൂടായ്കയില്ലെന്നും നാസയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

Advertisment