Advertisment

ഓസ്ട്രേലിയയിൽ തിമിംഗലം ബോട്ടിലിടിച്ചു, മത്സ്യബന്ധന തൊഴിലാളികൾ കടലിലേക്ക് തെറിച്ച് വീണു, ഒരാൾക്ക് ദാരുണാന്ത്യം, അപകടം ശനിയാഴ്ച പുലർച്ചെ

സിഡ്നിയിൽ നിന്ന് 14 കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്.

New Update
_131295494_mediaitem131295493.jpg.webp

സിഡ്നി: ഓസ്ട്രേലിയയിൽ തിമിംഗലം ബോട്ടിലിടിച്ച് ഒരാൾ മരിച്ചു. സിഡ്നി തീരത്തിനടുത്തുള്ള ബോട്ടണി ബേയിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ് വിശദമാക്കിയിട്ടുള്ളത്. മത്സ്യ ബന്ധനത്തിന് പോയ ചെറുവള്ളത്തിന് മുകളിലേക്ക് ഉയർന്നു പൊന്തിയ തിമിംഗലം പതിച്ചതോടെ ബോട്ടിലുണ്ടായിരുന്നവർ കടലിലേക്ക് തെറിച്ച് വീണാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

സിഡ്നിയിൽ നിന്ന് 14 കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. 4.8 മീറ്റർ നീളമുള്ള വള്ളം ഒഴുകി നടക്കുന്നത് കണ്ട് പരിശോധിക്കാനെത്തിയ മറ്റ് മത്സ്യബന്ധന തൊഴിലാളികളാണ് അപകടം ശ്രദ്ധിക്കുന്നത്. 53 വയസുകാരനായ മത്സ്യബന്ധന തൊഴിലാളിയാണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. ഒപ്പമുണ്ടായിരുന്ന 61കാരന്റെ മൃതദേഹവും ബോട്ടിന് സമീപത്ത് നിന്ന് കണ്ടെത്തി. 

61കാരനെ മുങ്ങിപ്പോകാതിരിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നുവെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

കടലിൽ കുടുങ്ങിയ ഇവരെ ഒരുമണിക്കൂറോളം സമയം കഴിഞ്ഞാണ് മറ്റ് മത്സ്യബന്ധന തൊഴിലാളികൾ കണ്ടെത്തുന്നത്.

Australia
Advertisment