Advertisment

സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം,  ധനാനുമതി ബിൽ പാസാക്കി യുഎസ് കോൺഗ്രസ്, ഭരണസ്തംഭനം ഒഴിവായി

റിപ്പബ്ലിക്കൻ അംഗങ്ങൾ തമ്മിലുള്ള ആഴ്ചകൾ നീണ്ട തർക്കത്തെത്തുടർന്ന് ബില്ലിന്റെ അംഗീകാരം തടസപ്പെടുകയായിരുന്നു.

New Update
_131300132_f8672a672f3a4d5f32518eac4375711e6e6ff3e30_0_7958_53081000x667.jpg.webp

വാഷിംഗ്ടൺ: സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സർക്കാരിൻെ സ്തംഭനം ഒഴിവാക്കി യുഎസ് കോൺഗ്രസ്. യുഎസ് ഫെഡറൽ ഗവൺമെന്റിന് 45 ദിവസത്തേക്ക് കൂടി ധനസഹായം നൽകുന്നതിനുള്ള ഉഭയകക്ഷി ബിൽ സഭ പാസാക്കി സെനറ്റിലേക്കയച്ചു. റിപ്പബ്ലിക്കൻ അംഗങ്ങൾ തമ്മിലുള്ള ആഴ്ചകൾ നീണ്ട തർക്കത്തെത്തുടർന്ന് ബില്ലിന്റെ അംഗീകാരം തടസപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി വീണ്ടും ബിൽ നിർദ്ദേശിക്കുകയായിരുന്നു. 

Advertisment

വൈറ്റ് ഹൗസ് അഭ്യർത്ഥിച്ച പ്രകൃതിദുരന്ത സഹായം ഉൾപ്പെടുന്ന ബിൽ, ഫണ്ടിംഗിലെ വീഴ്ച തടയുന്നതിന്, ശനിയാഴ്ച അവസാനിക്കുന്നതിന് മുമ്പ് സെനറ്റും അംഗീകരിക്കേണ്ടതുണ്ട്.ബില്ലിൽ ഉക്രെയ്നെ സഹായിക്കുന്നതിനുള്ള 6 ബില്യൺ ഡോളർ ധനസഹായം ഉൾപ്പെടുന്നില്ല. ഇത് പല റിപ്പബ്ലിക്കൻ അംഗങ്ങളും ആവശ്യപ്പെട്ട ഒരു പ്രധാന ഇളവാണ്. അധിക സഹായത്തിനായി ഈ മാസം ആദ്യം യുഎസ് കോൺഗ്രസിനെ ലോബി ചെയ്ത ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ സഖ്യകക്ഷികൾക്ക് തിരിച്ചടിയാണിത്. 

ഹൗസ് റിപ്പബ്ലിക്കൻമാർ ശനിയാഴ്ച രാവിലെ മുഴുവൻ ചർച്ച നടത്തി. മുതിർന്ന റിപ്പബ്ലിക്കൻമാരും സ്വിംഗ് ഡിസ്ട്രിക്ടുകളിലുള്ളവരും 45 ദിവസത്തേക്ക് സർക്കാരിന് ധനസഹായം നൽകാനുള്ള ഹ്രസ്വകാല പ്രമേയം ശനിയാഴ്ച വോട്ടെടുപ്പിനായി ഹൗസ് ഫ്‌ളോറിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.സ്വന്തം പാർട്ടിയിലെ കടുത്ത യാഥാസ്ഥിതികരിൽ നിന്ന് സ്ഥിരമായ എതിർപ്പ് നേരിടുന്ന സ്പീക്കർ മക്കാർത്തിക്ക്, ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിച്ചാൽ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി നേരിടേണ്ടി വന്നു. 

ബിൽ പാസാവാതെ സർക്കാർ ഒരു അടച്ചുപൂട്ടലിലേക്ക് നീങ്ങിയാൽ രാജ്യത്തുടനീളം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു, വിമാന യാത്ര മുതൽ കുടിവെള്ളം വരെയുള്ള മേഖലകളെ ഇത് ബാധിക്കും. പൊതു സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ സേവനങ്ങളൊഴിച്ച് മിക്കവാറും സർക്കാർ പ്രവർത്തനങ്ങളും നിലയ്ക്കും.

usa
Advertisment