Advertisment

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 'വിശുദ്ധീകരണ ധ്യാനം 2022' ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വർഷവും ഓഗസ്റ്റിൽ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷൻ കോറോണയുടെ നിയന്ത്രണങ്ങൾ മാറിവന്നതോടെ 2022 ൽ പുനരാരംഭിക്കുന്നു.

2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കൺവെൻഷൻ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ഈ വർഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

publive-image

മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും.

കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ഫാ.റോബിന്‍ തോമസ് :0894333124, സിബി ജോണി (കൈക്കാരന്‍) 087141 8392, അനിൽ ആന്റണി (കൈക്കാരന്‍) 0876924225

Advertisment