Advertisment

ക​ണ്ണൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട : 200 കി​ലോ ക​ഞ്ചാ​വുമായി മൂന്ന് പേർ കസ്റ്റഡിയില്‍

New Update

publive-image

ക​ണ്ണൂ​ര്‍: കൂ​ട്ടു​പു​ഴ​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. കൂട്ടുപുഴ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പത്ത് നിന്ന് നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 200 കി​ലോ ക​ഞ്ചാ​വാ​ണ് പൊലീസ് പി​ടി​കൂ​ടി​യ​ത്. ഇരിട്ടി സ്വദേശി ഷംസീർ, മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ്, കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെ കസ്റ്റഡിയിൽ എടുത്തു.

ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്ത് നി​ന്നും മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റുന്നതി​നി​ടെ​യാ​ണ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. വടകരയിൽ ഉള്ള മറ്റൊരാൾക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു. കേസ് ഇരിട്ടി എക്സൈസിന് കൈമാറി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെന്ന് പൊലീസ് പറഞ്ഞു.

Advertisment