Advertisment

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; 72 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

New Update

publive-image

Advertisment

കണ്ണൂർ; വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. 72 ലക്ഷം രൂപ വിലമതിക്കുന്ന 1,496 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുതിയങ്ങ സ്വദേശിയാണ് പിടിയിലായത്. ഇയാൾ ഷാർജയിൽ നിന്നെത്തിയതായിരുന്നു. സംഭവത്തിൽ അനേഷ്വണം പുരോഗമിക്കുകയാണ്. അതേസമയം ഇയാളോടൊപ്പം മറ്റു സംഘങ്ങളുണ്ടോ എന്നതുൾപ്പെടെ അന്വേഷിച്ചുവരികയാണ്.

അതേസമയം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ 30 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കണ്ണാടിപറമ്പ സ്വദേശി കെ.കെ.താഹയിൽ നിന്നാണ് 611 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

പേസ്റ്റ് രൂപത്തിലുള്ള സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ.അശോക് കുമാർ, മനോജ്‌ കുമാർ, സൂരജ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

Advertisment