Advertisment

പാർലമെന്റിൽ മൂന്നംഗങ്ങളുള്ള ഈർക്കിലി പാർട്ടി നടത്തുന്ന പ്രതിരോധസമരം ആന നടന്നു പോകുമ്പോൾ നായ കുരയ്ക്കുന്നതുപോലെയുള്ളൂവെന്ന് കെആർ ഉമാകാന്തൻ. ജനകീയ പ്രതിരോധയാത്രയല്ല, ജനങ്ങളോട് മാപ്പപേക്ഷയാത്രയായിരുന്നു എംവി ഗോവിന്ദൻ നടത്തേണ്ടിയിരുന്നതെന്നും ഉമാകാന്തന്റെ ലേഖനം

author-image
admin
New Update

publive-image

Advertisment

കൊച്ചി : ഇന്ത്യൻ പാർലമെന്റിൽ മൂന്ന് അംഗങ്ങൾ മാത്രമുള്ള ഈർക്കിലി പാർട്ടി നടത്തുന്ന പ്രതിരോധസമരം ആന നടന്നു പോകുമ്പോൾ നായ കുരയ്ക്കുന്നതുപോലെയുള്ളൂവെന്ന് പരിഹസിച്ച് ബിജെപി മീഡിയ വിഭാഗം മേധാവി കെ ആർ ഉമാകാന്തൻ.

ബിജെപി സംസ്ഥാന ഘടകം സംഘടനാ ചുമതലയുള്ള മുൻ  ജനറൽ സെക്രട്ടറിയായ ഉമാകാന്തൻ ജന്മഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ നടത്തുന്ന യാത്രക്കെതിരെ നിശിത വിമർശനങ്ങൾ നടത്തിയിരിക്കുന്നത്.


ഗോവിന്ദൻ മാഷ് നടത്തേണ്ടിയിരുന്നത് ജനകീയ പ്രതിരോധയാത്രയല്ല, ജനങ്ങളോട് ' മാപ്പ് അപേക്ഷായാത്ര' ആയിരുന്നെന്ന് ലേഖനത്തിൽ ഉമാകാന്തൻ പറയുന്നു. നവോത്ഥാന കേരളത്തെ മനുഷ്യബലിയിലേയ്ക്കും ആഭിചാര ക്രിയയിലേയ്ക്കും എത്തിച്ചതിനും കേരളത്തെ കടക്കെണിയിലാക്കിയതിനും കേരള യുവതയെ മയക്കു മരുന്നിനടിമയാക്കിയതിനും മാപ്പപേക്ഷിച്ചുകൊണ്ട് ആകേണ്ടിയിരുന്നു യാത്ര.


കേരളത്തിൽ ജിഹാദി മുസ്ലീം സംഘടനകളെ വളർത്തിയതിനും കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ ധൂർത്തിനും കേന്ദ്രാവിഷ്കൃത പദ്ധതികളെ പേരുമാറ്റി പ്രചരിപ്പിച്ചതിനും ഈ യാത്രയിൽ സിപിഎം ജനങ്ങളോട് മാപ്പപേക്ഷിക്കണമായിരുന്നു- ലേഖനത്തിൽ പറയുന്നു.

സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ അക്കമിട്ടു നിരത്തിയാണ് ലേഖനം. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലും വിൽപ്പനയിലും സിപിഎം പ്രവർത്തകരും നേതാക്കളും ഉൾപ്പെട്ടിരിക്കുന്നു. യുവജന കമ്മീഷൻ ചെയർമാന്റെ ഡോക്ടറേറ്റ് തീസീസിൽ ഗുരുതരമായ തെറ്റുകൾ. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്. പെട്രോൾ, ഡീസൽ സെസ്സ് ഏർപ്പെടുത്തി.

മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളെ ഇ. ഡി. അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സി. എം. രവീന്ദ്രനെ ഇ. ഡി. ചോദ്യം ചെയ്തു. ഇ പി. ജയരാജന്റെ റിസോർട്ട് വിവാദം - എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ലേഖനത്തിലുള്ളത്.

ലേഖനത്തിന്റെ പൂർണരൂപം ചുവടെ :

ജനകീയ പ്രതിരോധയാത്രയല്ല ജനങ്ങളോട് മാപ്പപേക്ഷയാത്രയാണാവശ്യം

മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിൽ കേരളം മുന്നിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിലും വിൽപ്പനയിലും സിപിഎം പ്രവർത്തകരും നേതാക്കളും ഉൾപ്പെട്ടിരിക്കുന്നു.

യുവജനകമ്മീഷൻ ചെയർമാൻ ഡോക്ടറേറ്റ് തീസീസിൽ ഗുരുതരമായ തെറ്റുകൾ.

സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്.

ബ്രഹ്മപുരം മാലിന്യത്തിന് തീപിടിച്ചു. കോൺഗ്രസിൽ അഴിമതി. - വിഷപ്പുക നഗരങ്ങളിൽ.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെക്കുറിച്ച് ആരോപണങ്ങൾ.

പെട്രോൾ, ഡീസൽ സെസ്സ് ഏർപ്പെടുത്തി.

മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളെ ഇ. ഡി. അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സി. എം. രവീന്ദ്രനെ ഇ. ഡി. ചോദ്യം ചെയ്തു. ഈ. പി. ജയരാജന്റെ റിസോർട്ട് വിവാദം.

കേന്ദ്രഫണ്ടുകൾ പൂർണ്ണമായും ഉപയോഗിക്കുന്നില്ല.

റെഡ് ക്രസെന്റ് അഴിമതി - സ്വപ്ന സുരേഷിന്റെ ആരോപണം.

ഇതെല്ലാം പിണറായി സർക്കാറിന്റെ കാലത്തുണ്ടായ അഴിമതി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന തലക്കെട്ടുകളാണ്. ലിസ്റ്റ് ഇനിയുമുണ്ട്. കേരളം കടക്കെണിയിലാണ്. ഭരണം എല്ലാ രംഗത്തും പരാജയം. കെ. എസ്. ആർ. ടി. സി. ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായിട്ട് നൽകുകയാണ്. വൈദ്യുതി ബോർഡ് വൈദ്യുതിച്ചാർജ്ജ് വർദ്ധിപ്പിക്കുന്നു.

കേരളത്തിൽ ഇസ്ലാമികഭീകരവാദം വർദ്ധിക്കുന്നു. അതിന് കുട പിടിക്കുന്ന നിലപാടാണ് സി. പി. എമ്മിന്റേത്. കേരളത്തിൽനി ന്ന് യുവാക്കൾ ഐ. എസ്. ഐ. എസിൽ ചേരാൻ പോകുന്നു. സി. പി. എമ്മിന്റെ പാർട്ടി സംവിധാനത്തിൽ ജിഹാദി മുസ്ലീങ്ങൾ നുഴഞ്ഞുകയറുകയാണ്.

പട്ടിക വർഗവിഭാഗത്തില്‍ പെട്ട യുവാക്കൾ ഭക്ഷണം എടുത്തതിന്റെ പേരിൽ കൊല്ലപ്പെടുന്നു. വിശപ്പടക്കാൻ കുട്ടികൾ മണ്ണ് തിന്നുന്നു. വാളയാറിൽ പെൺകുട്ടികൾ ലൈംഗികമായി ഉപയോഗിക്കപ്പെട്ടതിനുശേഷം കൊല്ലപ്പെടുന്നു. സി. പി. എം. നേതാക്കളുടെ ബന്ധുക്കളാണ് കുറ്റം ചെയ്തത് എന്നതിനാൽ കേസ് ദുർബലമാക്കുന്നു.

മുഖ്യമന്ത്രിയുടെ കുടുംബം സർക്കാർ ചെലവിൽ വിദേശത്ത് ഷോപ്പിംഗ് നടത്തുന്നു. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനായി കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നു. അതേസമയം സർക്കാർ പൈസ കൊടുക്കാത്തതിനാൽ ജനകീയ ഹോട്ടലുകൾ പൂട്ടിപ്പോകുന്നു. പാർട്ടിയാണ് കൊലപാതകിക്ക് നിർദ്ദേശം നൽകിയത് എന്ന് സി. പി. എം. ഗുണ്ടാ നേതാവ് വെളിപ്പെടുത്തുന്നു.

ഇങ്ങനെ, സി. പി. എമ്മിനെക്കുറിച്ചും അവർ നേതൃത്വം നൽകുന്ന സർക്കാരിനെക്കുറിച്ചും അഴിമതി ആരോപണങ്ങൾ, ഭര ണപരാജയങ്ങൾ, ധൂർത്തുകൾ, സ്വജനപക്ഷപാതം എന്നിവയെല്ലാം ഉയരുന്ന സമയത്തും ജനകീയ പ്രതിരോധയാത്ര നടത്തുകയാണ് ഗോവിന്ദൻ മാഷ്.

എന്തിനാണ് ജനകീയ പ്രതിരോധം? കേന്ദ്രസർക്കാരിനെതിരെ, മതേതരത്വം സംരക്ഷിക്കാൻ വിശാലമായ ഇന്ത്യയുടെ തെക്കേയ റ്റത്ത് മാത്രമായ, ഭാരതപാർലമെന്റിൽ 3 അംഗങ്ങൾ മാത്രമുള്ള ഈർക്കിലി പാർട്ടി കേന്ദ്രത്തിനെതിരായ സമരമല്ല, പ്രതിരോധം തന്നെ നടത്തുക എന്നത് അത്യന്തം പരിഹാസ്യമാണ്. ആന നടന്നുപോകുമ്പോൾ നായ കുരയ്ക്കുന്നതുപോലെയുള്ളൂ അത്.

കേന്ദ്രത്തിൽ ഭരിക്കുന്ന ബി. ജെ. പിയുടെ വർഗീതയ്ക്കെതിരായാണ് യാത്ര എന്നാണ് ഗോവിന്ദൻമാഷ് പറയുന്നത്. ബി.ജെ. പി. ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കാൻ പോകുന്നുപോലും. ഏറ്റവും ചുരുങ്ങിയത് ബി. ജെ. പി. അല്ലെങ്കിൽ ആർ. എസ്. എസ്. ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് എന്ത് പറയുന്നുവെന്നതെങ്കിലും മനസിലാക്കണം.

"ഭാരതം ഹിന്ദുരാഷ്ട്രമാണ്' എന്ന് അടിസ്ഥാനത്തിൽ ബി. ജെ. പി. അല്ലെങ്കിൽ ആർ. എസ്. എസ്. വിശ്വസിക്കുന്നു. "ഭാരതം ഇന്ന് ഹിന്ദുരാഷ്ട്രമാണ് ഇന്നലെ ഹിന്ദുരാഷ്ട്രമായിരുന്നു നാളെയും ഹിന്ദുരാഷ്ട്രമായിരിക്കും' എന്നാണ് ആർ. എസ്. എസ്. പറയുന്നത്. അപ്പോൾ പിന്നെ ഇപ്പോഴെ നിലവിലുള്ള ഹിന്ദുരാ ഷത്തിനെ സൃഷ്ടിക്കേണ്ടതില്ലല്ലോ ! ഹിന്ദുരാഷ്ട്രം ആർ. എസ്. എസിന്റെ ലക്ഷ്യമല്ല, ആർ. എസ്. എസിന്റെ ലക്ഷ്യം ഹിന്ദുരാ ഷത്തിന്റെ പരമവൈഭവമാണ്.

അത് ധർമ്മത്തെ സംരക്ഷിച്ചുകൊണ്ട്, ധർമ്മത്തിന് വിധേയമായി നേടേണ്ടതുമാണ്. ഇതുപോലും മനസ്സിലാക്കാതെ ആർ. എസ്. എസിനേയും ബി. ജെ. പിയെയും വർഗീയം എന്നാരോപിച്ച് നടത്തുന്ന യാത്ര ജനങ്ങളെ പറ്റിക്കാൻ മാത്രമേ ഉപയോഗപ്പെടൂ.

ചില ചോദ്യങ്ങൾക്ക് ഗോവിന്ദൻ മാഷ് മറുപടി പറയണം.

എന്തുകൊണ്ടാണ് സി. പി. എം. ജിഹാദി മുസ്ലീം സംഘടനകളുമായി സഹകരിക്കുന്നത്? എന്തുകൊണ്ടാണ് പി. എഫ്. ഐയെ നിരോധിച്ചപ്പോൾ അവരുടെ പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതിവിധി നടപ്പിലാക്കുവാൻ വൈകിയത്.

ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന് ആർ. എസ്. എസ്. വിശ്വസിക്കുന്നു. സി. പി. എമ്മിന്റെ ഭാരതസങ്കല്പം എന്താണ്? ഭാരതം ഏകരാഷ്ട്രമാണോ അതോ പലതോ?

എന്തുകൊണ്ടാണ് ലോകത്തിലെല്ലായിടത്തും കമ്യൂണിസം പരാജയപ്പെട്ടത്?

എന്തുകൊണ്ടാണ് ലോകത്തിലെല്ലായിടത്തും കമ്യൂണിസ്റ്റ് ഭരണാധികാരികൾ ധൂർത്തിനും അഴിമതിക്കും മുൻപന്തിയിലായത്? എന്തുകൊണ്ടാണ് സി. പി. എം. മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാൾ ദരിദ്രമായത്? എന്തുകൊണ്ട് സി. പി. എം. ഉള്ളിടത്തെല്ലാം രാഷ്ട്രീയ അക്രമം നടക്കുന്നു?

അതുകൊണ്ട് ജനകീയ പ്രതിരോധയാത്രയല്ല ഗോവിന്ദൻ മാഷ് നടത്തേണ്ടത്, ജനങ്ങളോട് മാപ്പ് അപേക്ഷായാത്രയാണ്. നവോത്ഥാന കേരളത്തെ മനുഷ്യബലിയിലേയ്ക്കും ആഭിചാരക്രിയയിലേയ്ക്കും എത്തിച്ചതിന് ജനങ്ങളോട് മാപ്പപേക്ഷിക്കണം. കേരളത്തെ കടക്കെണിയിലാക്കിയതിന് മാപ്പപേക്ഷിക്കണം.

കേരളത്തിലെ യുവതയെ മയക്കുമരുന്നിനടിമയാക്കിയതിന് മാപ്പപേക്ഷിക്കണം.

കേരളത്തിൽ ജിഹാദി മുസ്ലീം സംഘടനകളെ വളർത്തിയതിന് മാപ്പപേക്ഷിക്കണം.

കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ ധൂർത്തിന് ജനങ്ങളോട് മാപ്പപേക്ഷിക്കണം.

കേന്ദ്രാവിഷ്കൃത പദ്ധതികളെ പേരുമാറ്റി പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുന്നതിന് മാപ്പപേക്ഷിക്കണം.

 

Advertisment