Advertisment

ശ്രീജേഷ് മെഡല്‍ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്; അതാണ് സര്‍ക്കാരിന്റെ നയം- ശ്രീജേഷിനുള്ള പാരിതോഷികം നാളെ പ്രഖ്യാപിക്കുമെന്ന് വി.അബ്ദുറഹ്‌മാന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ മലയാളത്തിന്റെ അഭിമാന താരം പി.ആര്‍. ശ്രീജേഷിനുള്ള പാരിതോഷികവും, മറ്റ് പ്രോത്സാഹനങ്ങളും നാളെ പ്രഖ്യാപിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീജേഷ് മെഡല്‍ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. അതാണ് സര്‍ക്കാരിന്റെ നയം. നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഒളിമ്പിക്‌സിന് പോയ മലയാളി താരങ്ങള്‍ക്കെല്ലാം മുന്‍കൂറായി സാധനങ്ങളും മറ്റും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Advertisment