Advertisment

മുൻ കേരള ടെന്നിസ് താരം തൻവി ഭട്ടിനെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ്: മുൻ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ടിനെ (21) ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരിസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു.

നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്‍ത്രക്രിയക്ക് വിധേയയായിരുന്നു. നട്ടെല്ലിനും പരിക്കേറ്റതോടെയാണ് ടെന്നിസില്‍ നിന്ന് പിന്മാറിയത്.

ദുബായ് ഹെരിയറ്റ് വാട്ട് ആന്റ് മിഡ്‍ല്‍സ‍ക്സ് കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്നു. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരന്‍ ആദിത്യ. മൃതദേഹം സംസ്കരിച്ചു.

Advertisment