Advertisment

മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി; പൊന്നാട അണിയിച്ച് കെ സുരേന്ദ്രന്‍

New Update

publive-image

Advertisment

കൊച്ചി: അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിച്ച് ബിജെപി. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പൊന്നാട അണിഞ്ഞ് ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.

‘അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചു’. ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

ഒാഗസ്റ്റ് 6–നാണ് മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അൻപതു വർഷം പൂർത്തിയായത്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്.

bjp k surendran cinema movie mammootty film
Advertisment