Advertisment

കൊവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാംദിവസം! വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ പരാതി

New Update

publive-image

Advertisment

ആലപ്പുഴ: മെഡിക്കൽ കോളജില്‍ കൊവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാംദിവസമെന്ന് പരാതി. ഹരിപ്പാട് സ്വദേശി ദേവദാസ് (55) ആണ് മരിച്ചത്. ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ അറിയിച്ചില്ലെന്നു ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു.

ഐസിയുവിൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്ന് മറുപടി ലഭിച്ചതെന്നാണ് മകൾ രമ്യയുടെ പരാതി. സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ വിളിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

കൊല്ലത്തുനിന്ന് ഹരിപ്പാടെത്തി വാടകയ്ക്കു താമസിക്കുന്ന ദേവദാസ് 6 ദിവസം മുൻപാണു ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുന്നത്. ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസംമുട്ടൽ കൂടുതലായതിനാൽ ഐസിയുവിലേക്ക് മാറ്റി. ആശുപത്രിയിൽ മറ്റൊരു വാർഡിലേക്ക് മാറ്റുകയായിരുന്നു.

Advertisment