Advertisment

തിരൂർ റെയിൽവേ സ്‌റ്റേഷന് സമീപം കുളത്തിൽ കുളിക്കാൻ പോയ കുട്ടികൾ ചുവന്ന മുണ്ട് വീശി തീവണ്ടി നിർത്തിച്ചു; അഞ്ച് കുട്ടികൾ പിടിയിൽ

New Update

publive-image

Advertisment

തിരൂർ: കുളത്തിൽ കുളിക്കാൻ പോയ കുട്ടികൾ ചുവന്ന മുണ്ട് വീശി തീവണ്ടി നിർത്തിച്ചു. തിരൂർ റെയിൽവേ സ്‌റ്റേഷന് സമീപം ബുധനാഴ്ച 12.30ഓടെയാണ് സംഭവം. നിരമരുതൂർ മങ്ങാട് ഭാഗത്ത് നിന്ന് തിരൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള തുമരക്കാവ് ക്ഷേത്രത്തിൽ കുളിക്കാൻ പോയ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് പണി ഒപ്പിച്ചത്.

കോയമ്പത്തൂർ മംഗലാപുരം എക്‌സ്പ്രസ് തിരൂർ വിട്ടയുടൻ കുളത്തിൽ കുളിക്കുകയായിരുന്ന കുട്ടികൾ കുളക്കടവിലെ ചുവന്ന മുണ്ട് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് വണ്ടി നിർത്തി. തീവണ്ടി നിർത്തിയതോടെ കുട്ടികൾ ഓടി രക്ഷപെട്ടു. അഞ്ച് മിനിട്ട് നേരം തീവണ്ടി ഇവിടെ നിർത്തിയിട്ടു.

സ്റ്റേഷൻ മാസ്റ്ററേയും റെയിൽവേ സുരക്ഷാസേനയേയും ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ കണ്ടെത്തി പിടികൂടി. ഇവരെ താക്കീത് ചെയ്ത ശേഷം മലപ്പുറം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികൾക്ക് കൗൺസിലിങ് നടത്തി.

NEWS
Advertisment