Advertisment

ജനവാസ മേഖലയിൽ വന്യമൃഗ ആക്രമണം: എക്യുമിനിക്കൽ ചർച്ചസ് ഭാരവാഹികൾ മന്ത്രിയെ കണ്ട് നിവേദനം നൽകി 

New Update
Advertisment
publive-image
മണ്ണാർക്കാട്:വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ വന്ന് ജനങ്ങളുടെ  ജീവനും സ്വത്തിനും ഭീഷണിയാകുന്നത്  പരിഹരിക്കുന്നത് സംബന്ധിച്ച്  വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ മുമ്പാകെ കരിമ്പ, എക്യൂമെനിക്കൽ ചർച്ചസ് നേതാക്കൾ നിവേദനം നൽകി.
കരിമ്പ മേഖലയിൽ  കരിമ്പയും തച്ചമ്പാറയും  ഉൾപ്പെടുന്ന മലയോര മേഖലയോട് ചേർന്ന് കിടക്കുന്ന ഇരുമ്പാമുട്ടി, നിരവ്, മരുതുംകാട്, മൂന്നേക്കർ കൃഷിയിടങ്ങളിൽ  കാട്ടാനയും പുലിയും കാട്ടുപന്നിയും മലയണ്ണാനും  കുരങ്ങനും  മറ്റു വന്യമൃഗങ്ങളും മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് നിത്യസംഭവമായിരിക്കുന്നു.
കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ ഒരു നായ കൊല്ലപ്പെട്ടിരുന്നു. ഇതിനാടനുബന്ധിച്ച് പ്രദേശവാസികൾ ആകെ ഭയാശങ്കയിലാണ്. മരുതംകാട് മൂന്നേക്കർ മേഖലയിൽ കളത്തിൽ പറമ്പിൽ ചക്കാലയിൽ ഷാജിയുടെ വീട്ടിൽ വന്യമൃഗ ആക്രമണം നേരിട്ടിരുന്നു. തലനാരിഴയ്ക്കാണ് പുലിയുടെ ആക്രമണത്തിൽ നിന്ന് വീട്ടമ്മ രക്ഷപെട്ടത്. കൃഷിയിലൂടെയും കന്നുകാലി, ആട് വളർത്തലിലൂടെയാണ് ഇവിടെയുള്ള മലയോര കർഷകർ ഉപജീവനം നടത്തുന്നത്.ഇപ്പോൾ ജീവിതം ആകെ പ്രതിസന്ധിയിലാണ്.
മലയോര കർഷകർ നേരിടുന്ന ഈ വന്യജീവി ആക്രമണത്തിനെതിരെയും പ്രകൃതിക്ഷോഭങ്ങൾക്കെതിരെയും  സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പുലിയെ കെണി വെച്ച് പിടിക്കുവാൻ  വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എക്യുമിനിക്കൽ ചർച്ചസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. കൂടാതെ  മലയോര കർഷകർ താമസിക്കുന്ന ഈ മേഖലയിൽ   വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ടും  മറ്റും ഉണ്ടായിട്ടുള്ള ജീവഹാനിക്കും കൃഷി നഷ്ടത്തിനും നഷ്ടപരിഹാരം നൽകണമെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  പ്രത്യേക പദ്ധതികൾ  ആവിഷ്കരിക്കുവാനും ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കാനും   വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എക്യുമിനിക്കൽ ചർച്ചസ്  ചെയർമാൻ റവ.ഫാ.ഐസക് കോച്ചേരി, കൺവീനർ പി തമ്പി തോമസ്,എം സി എ രൂപത ജനൽ സെക്രട്ടറി സജീവ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനങ്ങൾ നൽകിയത്.
Advertisment