Advertisment

ഓണത്തിന് ശേഷവും റേഷൻകാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ സൗകര്യമൊരുക്കും; പുതിയ പ്രഖ്യാപനവുമായി ഭക്ഷ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം : ഓണത്തിന് ശേഷവും റേഷൻകാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ സൗകര്യമൊരുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഇന്നലെ വരെ 61 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. ഇന്നത്തോടെ അത് 70 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതുവരേയും ഓണക്കിറ്റ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഓണത്തിന് ശേഷവും കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചത്. ഓണത്തിന് മുൻപ് ജനങ്ങൾക്ക് കിറ്റ് വിതരണം ചെയ്യാത്തതിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു. സംസ്ഥാനത്ത് 30 ലക്ഷത്തോളം പേർക്ക് ഇതുവരെ കിറ്റ് ലഭിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

കിറ്റ് സ്റ്റോക്കുണ്ടെന്ന് ഇപോസ് മെഷീൻ സംവിധാനത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കടകളിൽ എത്തിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രി പുതിയ നടപടി സ്വീകരിച്ചത്.

NEWS
Advertisment