Advertisment

കെ.കെ. ശിവരാമന്റെ വിമർശനത്തെ രാഷ്ട്രീയമായി കാണുന്നില്ല; മറുപടി നൽകി ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്

New Update

publive-image

Advertisment

തിരുവനന്തപുരം: കെ.കെ. ശിവരാമന് ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസിന്റെ മറുപടി. കെ.കെ. ശിവരാമന്റെ വിമർശനത്തെ രാഷ്ട്രീയമായി കാണുന്നില്ലെന്നും, അത് മാധ്യമ സ്ഥാപനത്തിനെതിരെയുള്ള വിമർശനമായി മാത്രമാണ് കാണുന്നതെന്നും രാജാജി മാത്യു തോമസ് അറിയിച്ചു.

‘ഗുരു ജയന്തി ദിവസമായ ഇന്ന് പത്രം സാധാരണ ഗതിയിൽ പ്രസിദ്ധീകരിക്കുന്ന കാര്യം നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഗുരുവിനെ കുറിച്ച് ആഴത്തിലുള്ള എഴുത്തുകൾ പ്രസിദ്ധീകരിച്ചു’, ജനയുഗത്തിന്റെ എഡിറ്റോറിയൽ ബോർഡിനും മാനേജ്മെന്റിനും എതിരെ സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ വിമർശനം ഉയർത്തിയിരുന്നു.

ഗുരു ജയന്തി ദിനത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ചെറിയ ചിത്രം മാത്രം പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്നായിരുന്നു ശിവരാമന്റെ ആരോപണം. ജനയുഗത്തിന്റേത് ഗുരുനിന്ദ ആണെന്നും ശിവരാമൻ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു.

NEWS
Advertisment