Advertisment

പൂക്കോട്ടൂർ രക്തസാക്ഷികളെ ഫ്രറ്റേണിറ്റി അനുസ്മരിച്ചു

New Update

publive-image

മലപ്പുറം : മുഖ്യധാര ചരിത്രരചനയിൽ പൂക്കോട്ടൂരിലെ ചെറുത്ത് നിൽപ്പും   മൂന്നൂറിലേറെ വരുന്ന ധീര രക്തസാക്ഷികളും വേണ്ടവിധം രേഖപ്പെടുത്തപെട്ടില്ല. മുസ്ലിം, കീഴാള കർതൃത്വത്തിൽ നടന്ന പോരാട്ടങ്ങളെയും ചെറുത്തുനിൽപ്പുകളെയും വർഗീയമെന്നും ജാതീയമെന്നും മുദ്രകുത്തുന്നത് മലബാർ സമര ചരിത്ര രചനയിലും കാണാവുന്നതാണ്.

Advertisment

ഇപ്പോൾ രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ഭരണകൂടം രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും 387 മാപ്പിള രക്തസാക്ഷികളെ ഒഴിവാക്കി വീണ്ടും രാജ്യത്തെ ഒറ്റുകൊടുത്തിരിക്കുന്നു.  മുസ്ലിംകളെ വില്ലന്മാരാക്കിയുള്ള ചരിത്ര രചനയുടെ തുടർച്ചയിലാണ് ധീര രക്തസാക്ഷികളോടുള്ള  ഈ  ക്രൂരതയും മനസ്സിലാക്കേണ്ടത്.

എങ്ങനെ എല്ലാം ചരിത്രത്തെ വളച്ചൊടിച്ചാലും മായ്ച്ചുകളയാൻ ശ്രമിച്ചാലും വീരേതിഹാസം രചിച്ച പൂക്കോട്ടൂരിലെ രക്തതാരകങ്ങൾ ലോകത്തെ കീഴടങ്ങാത്ത പോരാട്ടങ്ങൾക്ക് എന്നും നിലക്കാത്ത ആവേശമാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പൂക്കോട്ടൂർ രക്തസാക്ഷികളെ അനുസ്‌മരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.സഫീർ. എ.കെ അധ്യക്ഷതയിൽ നടന്ന സെക്രട്ടറിയേറ്റിലാണ് അനുസമരിച്ചത്. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷമീമ സക്കീർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റ് ജസീം സുൽത്താൻ, സൽമാൻ താനൂർ, സി.പി.ഷരീഫ്, ഹാദി ഹസൻ, ഇൻസാഫ് കെ.കെ, അജ്മൽ കോഡൂർ, മുഹമ്മദ് ഹംസ, അജ്മൽ തോട്ടോളി, സുമയ്യ ജാസ്മിൻ, നിഷാന്ത് വേങ്ങര, സഹൽ ബാസ്, എം.ഐ അനസ് മൻസൂർ, നുഹ മറിയം, അമീറ നസ്രിൻ, ഹംന നിഹാൻ, നഈം സി.കെ.എം, ഷബീർ പി.കെ, ഹാദിഖ് എൻ.കെ, സാബിഖ് വെട്ടം, നജ ഹുസ്ന തുടങ്ങിയവർ അനുസ്‌മരിച്ചു

Advertisment