Advertisment

സംസ്ഥാനം ഒരു ഇടവേളയ്ക്ക് ശേഷം നാളെ വീണ്ടും വാരാന്ത്യ ലോക്ഡൗണിലേക്ക്; നാളത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ഇന്ന്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചര്‍ച്ച ചെയ്യും.

നാളത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ. ടിപിആറിന് പകരം ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ഫലം കാണുന്നുണ്ടോ എന്ന് ഇന്നത്തെ യോഗം വിലയിരുത്തും. 19.22 ശതമാനമാണ് ഇന്നലെത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗബാധിതരുടെ എണ്ണം ദിവസം 32000 ലേക്ക് എത്തി. ഓണത്തിന് സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.

ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗൺ വരുന്നത്. ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

NEWS
Advertisment